കാലത്തെ എഴുനേറ്റ്, സ്വഭര്‍ത്താവിനു ഒരു കാപ്പി ഉണ്ടാക്കിക്കൊടുക്കുവാന്‍ പോലും മിനക്കെടാത്ത ഭാര്യ, അതിരാവിലെ തന്നെ കുളിയും തേവാരവും കഴിഞ്ഞു പൌഡറും പൂശി ടിവിയുടെ മുന്‍പില്‍ ആസനസ്ഥയായത് കണ്ട ഞാന്‍ അതിശയിച്ചു. ഇവളുടെ പ്രിയപ്പെട്ട ഏതെങ്കിലും കണ്ണീര്‍ സീരിയലിന്റെ സമയം അത് കാണുന്നവര്‍ക്ക് സ്വസ്ഥമായി ഇരുന്നു കരയാനുള്ള സൌകര്യാര്‍ഥം ഈ കൊച്ചു വെളുപ്പാന്‍കാലത്തേയ്ക്ക് മാറ്റിയതാവുമോ? അങ്ങനെയെങ്കില്‍ ഇവള്‍ കുളിയും കഴിഞ്ഞു പൌഡറും പൂശി ഇരിക്കേണ്ട കാര്യമുണ്ടോ? സീരിയലിലെ നായികയുടെ ദുഃഖം കണ്ടുള്ള കരച്ചിലും പിന്നെ തേങ്ങലും കഴിഞ്ഞ് സീരിയലിലെ വില്ലന്‍ കഥാപാത്രത്തിനെ നാല് ചീത്തയും പറഞ്ഞശേഷം കുളിച്ചാല്‍ പോരായിരുന്നോ? വെറുതെ എന്തിനു ഞാന്‍ പൈസ കൊടുത്ത് വാങ്ങി വച്ചിരിക്കുന്ന വിലകൂടിയ പൌഡര്‍ മുഖത്ത് തേച്ചു പിടിപ്പിച്ചിട്ട് അത് കണ്ണുനീരില്‍ അലിയിച്ചു കളയുന്നു?
ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ ഇനിയെങ്കിലും ബാക്കിയുള്ളവന് സ്വസ്ഥമായി ഒരു മണിക്കൂര്‍ കിടന്നുറങ്ങാമല്ലോ" എന്ന് നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി. അപ്പോഴാണ് ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.
"കണ്ണൂര്‍ ആലപ്പുഴ എറണാകുളം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുല്‍ ഉടന്‍ ആരംഭിക്കുന്നതാണ്."
ഭാര്യ വെളുപ്പാന്‍ കാലത്തെ എഴുനേറ്റ് ടിവിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്ക് പിടി കിട്ടിയത്. ജീവിതത്തില്‍ ആദ്യമായി താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥി ജയിച്ചോ എന്നറിയാനുള്ള ആകാംഷയാണത്. അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.
എനിക്ക് വോട്ടവകാശം ഉണ്ടെങ്കിലും പോസ്റ്റല്‍ വോട്ടു മാത്രമേ ചെയ്യാന്‍ പറ്റൂ. അതൊരു മിനക്കെട്ട പണിയായത് കൊണ്ട് മിക്ക പട്ടാളക്കാരും ചെയ്യാറില്ല. പട്ടാളക്കാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നിരുന്നാലും മനസ്സുകൊണ്ട് ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതല്‍ എല്ലാവരും അടിയുറച്ച കമ്മ്യൂണിസ്റ്റ്‌കാര്‍ ആയതു കൊണ്ടാകാം തേക്കടിയില്‍ മറിഞ്ഞ ജലകന്യകയെപ്പോലെ എനിക്കും "ഇടത്തോട്ട് ഒരു ചരിവ് " ഉണ്ടായതെന്ന് ഞാന്‍ കരുതുന്നു.
പക്ഷെ എന്റെ കുടുംബത്തില്‍ "ഈ ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്. "നമ്മുടെ സാനാര്‍ത്തി " !!
അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്ത് മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു. ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകള്‍ ആണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതി ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു മൂരാച്ചിക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.
അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ആയതില്‍ പ്രകാരം വോട്ട് ചെയ്യാന്‍ വേണ്ടി ഭാര്യയെ പോളിംഗ് ബൂത്തിലേയ്ക്ക് ബൈക്കില്‍ കൊണ്ട് പോകാം എന്ന് തലേ ദിവസം രാത്രിയില്‍ എപ്പോഴോ പ്രാബല്യത്തില്‍ വന്ന ഒരു കരാര്‍, മുന്‍കാല പ്രാബല്യത്തോടെ ഞാന്‍ റദ്ദു ചെയ്യുകയും ചെയ്തു.
വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തില്‍ പോകാനായി ഒരുങ്ങി ഇറങ്ങിയ ഭാര്യ പഴയ കരാറിനെപ്പറ്റി എന്നെ ഓര്‍മപ്പെടുത്തി. പക്ഷെ എതിര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുവാന്‍ എന്റെ ബൈക്ക് ഞാന്‍ വിട്ടു തരില്ല എന്ന് നിഷ്കരുണം അറിയിച്ചിട്ട് "പട്ടാളത്തിനോട് കളിച്ചാല്‍ ഇങ്ങനിരിക്കും" എന്ന രീതിയില്‍ ടി വി ഓണ്‍ ചെയ്ത് , കണ്ണൂരില്‍ പോളിംഗ് ബൂത്തിന്റെ മുന്‍പില്‍ തോക്കും പിടിച്ചു നില്‍ക്കുന്ന കേന്ദ്ര സേനയിലെ ജവാന്മാരെ നോക്കി മസില് പിടിച്ചിരുന്നു.
ജീവിതത്തിലെ ആദ്യത്തെ വോട്ട് ചെയ്യാന്‍ തയാറായി വന്ന ഭാര്യ എന്റെ ഭാവമാറ്റം കണ്ടു കുഴങ്ങി. ഒടുവില്‍ സ്ഥാനാര്‍ഥി ആരായാലും വോട്ട് ചെയ്യുക എന്നതാണ് കാര്യമെന്നും "അണ്ണന് "ഇഷ്ടമില്ലെങ്കില്‍ ഞാന്‍ "അരിവാളിന്" തന്നെ കുത്താമെന്നും അവള്‍ സമ്മതിച്ചതോടെ ഞാന്‍ പ്രതിക്ഷേധം നിര്‍ത്തുകയും, ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഭാര്യയേയും ഇരുത്തി പോളിംഗ് ബൂത്തിലേയ്ക്ക് പോവുകയും അവളുടെ വിലയേറിയ സമ്മതിദാനാവകാശം പാഴായിപ്പോകാതെ വിനിയോഗിക്കുവാന്‍ സഹായിക്കുകയും ചെയ്തു.
ഇനിയാണ് ഇന്നത്തെ കഥയുടെ സ്റ്റോറി തുടങ്ങുന്നത്.......
ടിവിയില്‍ സ്ഥാനാര്‍ഥികളുടെ ലീഡ് നില വന്നു കൊണ്ടിരുന്നു. ആലപ്പുഴയിലും കണ്ണൂരും എറണാ കുളത്തും ഇടതു പക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു എന്നുള്ള ആദ്യ വാര്‍ത്ത കണ്ട ഞാന്‍ ഭാര്യയെ നോക്കി. അവള്‍ സന്തോഷത്തോടെ എന്നെയും നോക്കി. അണ്ണന്‍ പറഞ്ഞ ആള്‍ക്ക് തന്നെ കുത്തിയതുകൊണ്ട് ആദ്യത്തെ വോട്ട് പാഴായില്ലല്ലോ എന്ന സാന്തോഷമാണവള്‍ക്ക് . അത് കണ്ട എനിക്കും സന്തോഷം തോന്നി.
എല്ലാ പട്ടാളക്കാര്‍ക്കും സന്തോഷം വരുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്ന ഒരു സാധനമുണ്ട്. ആ സാധനമാണ് കുപ്പി !!! കുപ്പി ഇല്ലെങ്കില്‍ പിന്നെ എന്തു സന്തോഷം? നമ്മുടെ സ്വന്തം സ്ഥാനാര്‍ഥി ലീഡ് ചെയ്യുമ്പോള്‍ അല്പം സ്മാള്‍ അടിച്ചില്ലെങ്കില്‍ പിന്നെ എന്നാണ് ഒരു സ്മാള്‍ അടിക്കുക? സ്മാള്‍ അടിച്ചു കൊണ്ട് സ്ഥാനാര്‍ഥിയെ ലീഡ് ചെയ്യിപ്പിക്കുക. അതല്ലേ അതിന്റെ ഒരു രസം? അങ്ങനെ ലീഡ് ചെയ്യിപ്പിച്ചു ചെയ്യിപ്പിച്ച് സ്ഥാനാര്‍ഥി വിജയശ്രീലാളിതനാകുമ്പോള്‍ നമ്മള്‍ ഭൂമീശ്രീലാളിതനാകുക!. അതില്‍പരം എന്തുണ്ട് ഒരു സന്തോഷം? ഞാന്‍ അകത്ത് പോയി രണ്ടു പെഗ്ഗ് ഗ്ലാസില്‍ ഒഴിച്ച്, ഒരു പാത്രത്തില്‍ തൊട്ടുനക്കാനുള്ള അച്ചാറും എടുത്ത് തിരിച്ചു വന്നു വീണ്ടും ടി വിയുടെ മുന്‍പില്‍ ഇരുന്നു.
പെട്ടെന്നാണ് അത് സംഭവിച്ചത്. അടുക്കളയില്‍ ഫ്രിഡ്ജിന്റെ മുകളില്‍ ഇരുന്ന ഒരു ഫ്ലവര്‍വേസ് എന്റെ തലയുടെ മുകളിലൂടെ പറന്നു പോയി. അത് ടി വി യുടെ അടുത്ത് ഭിത്തിയില്‍ തട്ടി തറയില്‍ വീണുടഞ്ഞു. ഒപ്പം അടുക്കളയില്‍ എന്തൊക്കെയോ മറിഞ്ഞു വീഴുന്ന ശബ്ദം. ഞാന്‍ ഭാര്യയെ നോക്കി. അവളെ കാണാനില്ല!. അവളെവിടെപ്പോയി? എന്താണ് ആ ശബ്ദം? ആരാണ് ഈ ഫ്ലവര്‍ ബേസ് എടുത്ത് എന്നെ എറിഞ്ഞത്? ഞാന്‍ അന്തം വിട്ടിരുന്നു..
അടുത്ത നിമിഷം അടുക്കളയില്‍ നിന്നും പാഞ്ഞു വന്ന ഒരു ഒരു പടവലങ്ങയില്‍ നിന്നും ഞാന്‍ എന്റെ തല അതിവിദഗ്ദമായി രക്ഷപ്പെടുത്തുന്നതിനിടയില്‍ അശരീരി പോലെ വന്ന വാക്കുകള്‍ കേട്ട ഞാന്‍ വീണ്ടും ഞെട്ടി...
"ഞാനപ്പഴേ പറഞ്ഞതാ കയ്യേല്‍ കുത്തിയാ മതിയെന്ന്. അന്നേരം.... അങ്ങേരുടെ ഒരു അരിവാള്‍..ഇപ്പ സമാധാനമായല്ലോ അല്ലെ?"
"ആലപ്പുഴയും കണ്ണൂരും എറണാകുളവും യു ഡി എഫ് തൂത്തു വാരി". ടി വി സ്ക്രീനില്‍ ഫ്ലാഷ് ന്യൂസ് വന്നു കൊണ്ടിരുന്നു. തറയില്‍ ചിതറിക്കിടന്ന ഫ്ലവര്‍വേസിന്റെ കഷണങ്ങള്‍ തൂത്തു വാരുകയായിരുന്നു ഞാനപ്പോള്‍..
ടിവിയില്‍ സ്ഥാനാര്‍ഥികളുടെ ലീഡ് നില വന്നു കൊണ്ടിരുന്നു. ആലപ്പുഴയിലും കണ്ണൂരും എറണാ കുളത്തും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു.........
ReplyDeleteഹോ... ഒരു ഇലക്ഷന്‍ കാരണം എന്തൊക്കെ പുകിലാണ്... അല്ലേ?
ReplyDeleteennaaalum adyathe vote kalanju kalanjilleee feekaraaaa :) !!!!
ReplyDeleteഎന്റെ പട്ടാളം ഇത്രക്ക് ബുദ്ധിയില്ലേ
ReplyDeleteശ്രീമതി പട്ടാളം കൈപ്പത്തിക്ക് തന്നെയായിരിക്കും കുത്തിയത്...
പട്ടാളത്തെ പറ്റിക്കാനുള്ള നംബരുകളല്ലെ ഇത് :-)
സംഗതി കലക്കി കേട്ടോ..
ഭാഗ്യം ഉണ്ട്...ഇത്രല്ലേ സംഭവിച്ചുള്ളൂ....
ReplyDeleteവീട്ടിൽ എ കെ 47 കൊണ്ടു വരാഞത് നന്നായി അല്ലെ
ReplyDelete:)
എന്‍റെ പട്ടാളകാരാ...ഇലക്ഷന്‍ കൊണ്ട് ഉള്ള ഏക പ്രയോജനം ഇങ്ങനത്തെ പോസ്റ്റ്, കോമടി ആണ്.
ReplyDeleteകഥയുടെ സ്റ്റോറി തുടങ്ങുന്നത്,കേന്ദ്ര സേനയിലെ ജവാന്മാരെ നോക്കി മസില് പിടിച്ചിരുന്നു, ഭൂമീശ്രീലാളിതനാകുക --> എല്ലാം എല്ലാം..കിടു ......കിക്കിടു !!!
ഇവിടെ ഇന്നേ വരെ ഞാന്‍ വോട്ടു ചെയ്താ സ്ഥാനാര്‍ഥി ജയത്തിന്റെ ഏഴയലത്തു പോലും വന്നട്ടില്ല..അപ്പോഴാ ഒരു ആദ്യ വോട്ടു ...
ReplyDeleteഅടിപ്പനായിട്ടുണ്ട്
ആകെയുള്ള ഒരു വോട്ട്, അതും വല്ലപ്പോഴും. അത് പാഴാക്കിച്ചതിന് ഇത് കിട്ടിയാപ്പോരാ. :)
ReplyDeleteഇലക്ഷന്‍ സങ്കടം( ഇടതിന്റെ തോല്‍വി ) മാറ്റാനും കുപ്പിയെ ശരണം എന്ന് പറയാതെ പറഞ്ഞു!
ReplyDelete"ആലപ്പുഴയും കണ്ണൂരും എറണാകുളവും യു ഡി എഫ് തൂത്തു വാരി". ടി വി സ്ക്രീനില്‍ ഫ്ലാഷ് ന്യൂസ് വന്നു കൊണ്ടിരുന്നു. തറയില്‍ ചിതറിക്കിടന്ന ഫ്ലവര്‍വേസിന്റെ കഷണങ്ങള്‍ തൂത്തു വാരുകയായിരുന്നു ഞാനപ്പോള്‍..
ReplyDeleteഅതു കലക്കി.. :)
തേക്കടിയില്‍ മറിഞ്ഞ ജലകന്യകയെപ്പോലെ എനിക്കും "ഇടത്തോട്ട് ഒരു ചരിവ് " ഉണ്ടായതെന്ന് ഞാന്‍ കരുതുന്നു.കൊള്ളാം..കിടു ആയിട്ടുണ്ട്. കേന്ദ്ര സേനയുടെ കൂടെ പരിചയക്കാര്‍ ആരെങ്കിലും വന്നയിരുന്നോ??
ReplyDeleteകൃഷ്ണ്ണപ്രസാദിന് ഷുക്കുറിനോടുപോലും ഇത്ര അരിശം വന്നുകാണില്ല.....
ReplyDelete:))
ഹഹ എത്ര എത്ര വീടുകളില്‍ ഈ ഫ്ലവര്‍ വേസ് തൂത്ത് വാരി കാണും ഇന്നലെ..
ReplyDeleteനന്ദി ശ്രീ
ReplyDeleteനന്ദി കോറോത്ത് മാഷേ ..ഒത്തിരി നാളായല്ലോ കണ്ടിട്ട്?
ReplyDeleteനന്ദി ഭായി......
ReplyDeleteനന്ദി ജെന്ഷിയാ
ReplyDeleteനന്ദി ജമാല്‍ ....ഇനിയും വരുമല്ലോ?
ReplyDeleteനന്ദി ക്യാപ്ടാ
ReplyDeleteനന്ദി പ്രവീണ്‍
ReplyDeleteനന്ദി ബിന്ദു ഉണ്ണി...
ReplyDeleteനന്ദി രമണിഗ
ReplyDeleteനന്ദി ബിന്ദു കെ പി ചേച്ചി
ReplyDeleteനന്ദി കുമാരാ
ReplyDeleteനന്ദി കൂട്ടുകാരാ
ReplyDeleteനന്ദി ആര്‍ദ്ര ആസാദ്
ReplyDeleteനന്ദി കണ്ണാ
ReplyDeleteകുപ്പി ഇല്ലെങ്കില്‍ പിന്നെ എന്തു സന്തോഷം? നമ്മുടെ സ്വന്തം സ്ഥാനാര്‍ഥി ലീഡ് ചെയ്യുമ്പോള്‍ അല്പം സ്മാള്‍ അടിച്ചില്ലെങ്കില്‍ പിന്നെ എന്നാണ് ഒരു സ്മാള്‍ അടിക്കുക? സ്മാള്‍ അടിച്ചു കൊണ്ട് സ്ഥാനാര്‍ഥിയെ ലീഡ് ചെയ്യിപ്പിക്കുക. അതല്ലേ അതിന്റെ ഒരു രസം? അങ്ങനെ ലീഡ് ചെയ്യിപ്പിച്ചു ചെയ്യിപ്പിച്ച് സ്ഥാനാര്‍ഥി വിജയശ്രീലാളിതനാകുമ്പോള്‍ നമ്മള്‍ ഭൂമീശ്രീലാളിതനാകുക!.
ReplyDeleteരഘു അളിയോ കിടു കിടിലന്‍ പോസ്റ്റ്. ഇലക്ഷന്‍ കഴിഞ്ഞാല്‍ എന്താ, ആര് ജയിച്ചാലും തോറ്റാലും നല്ലൊരു പോസ്റ്റ് കിട്ടിയില്ലേ. ഓരോ പരഗ്രാഫിലും നര്‍മത്തിന്റെ പാറ്റന്‍ ടാങ്കയിരുന്നു പൊട്ടിയത്. ക്ലൈമാക്സ്‌ലെ വരികള്‍ കിക്കിടു.
athu kalakki ketto.enthenno?kaippathikku vottu cheyyathe bharya arivalinu kuthi ennu viswasichathe.....ithu thanneya ee sakhakkalude kuzhappam.
ReplyDeleteകിടിലന്‍ മാഷേ. എന്നാലും അതു ഭാര്യ പറ്റിച്ചതു തന്നെയാട്ടോ, ബൈക്കില്‍ കൊണ്ടുപോകാന്‍ വേണ്ടി ഒരു സൂത്രം പറഞ്ഞതല്ലേ, ഇടതിനു കുത്തിക്കോളാമെന്നു്. സത്യം കുറച്ചുകഴിയുമ്പോള്‍ പറഞ്ഞോളും, അപ്പോഴതു വീണ്ടുമൊരു പോസ്റ്റാക്കാം.
ReplyDelete'സ്വഭര്‍ത്താവിനു ഒരു കാപ്പി ഉണ്ടാക്കിക്കൊടുക്കുവാന്‍ പോലും മിനക്കെടാത്ത ഭാര്യ'
ReplyDeleteഅത് രാവിലെ സ്ഥ്തിരം കുപ്പി പൊട്ടിക്കുന്നതുകൊന്റാവും കാപ്പി കിട്ടാത്തത്. അല്ലേലും കാപ്പി കുടിച്ചാല്‍ പിരിയും.
:)
നന്ദി കുറുപ്പേ...
ReplyDeleteനന്ദി നിഷി
ReplyDeleteനന്ദി പൊറാടത്ത് മാഷേ
ReplyDeleteറൊമ്പ നന്ദി എഴുത്തുകാരി ചേച്ചി
ReplyDelete:)
ReplyDeleteനന്ദി സീമ മേനോന്‍...ഇനിയും വരുമല്ലോ?
ReplyDelete"ആലപ്പുഴയും കണ്ണൂരും എറണാകുളവും യു ഡി എഫ് തൂത്തു വാരി". ടി വി സ്ക്രീനില്‍ ഫ്ലാഷ് ന്യൂസ് വന്നു കൊണ്ടിരുന്നു. തറയില്‍ ചിതറിക്കിടന്ന ഫ്ലവര്‍വേസിന്റെ കഷണങ്ങള്‍ തൂത്തു വാരുകയായിരുന്നു ഞാനപ്പോള്‍..
ReplyDeleteഇത് വളരെ ഇഷ്ടപ്പെട്ടു.
ഹ..ഹ ..ഹ കൊള്ളാം ..ഇനിയും പോരട്ടെ നമ്പറുകൾ
ReplyDeleteഹതു ശരി, ഇത്രയൊക്കെ സംഭവിച്ചോ??
ReplyDeleteഹ..ഹ..ഹ
അരിവാളെടുത്ത് കൈ വെട്ടിയില്ലല്ലോ??
ഭാഗ്യം!!
(പോസ്റ്റ് ഒരു വെടിക്കുള്ള മരുന്നുണ്ട്:)
if no bottle no party.. no election.. thats true with us too.. obama election day we finished one gleny :)
ReplyDelete“ജയിച്ച സാനാർത്തി നമ്മടെ സാനാർത്തി” എന്നൊന്ന് അടവ് ഇനി മാറ്റിപ്പിടിച്ചു നോക്ക് :)
ReplyDeleteനന്ദി അരീക്കോടന്‍ മാഷേ
ReplyDeleteനന്ദി താരകാ
ReplyDeleteനന്ദി അരുണേ
ReplyDeleteനന്ദി മുക്കുവന്‍
ReplyDeleteനന്ദി ലക്ഷ്മി. ഒരുപാട് നാളായല്ലോ ഈ വഴി കണ്ടിട്ട്? സുഖം തന്നെയല്ലേ?
ReplyDeleteഒരു പ്രത്യേക അറിയിപ്പ്.
ReplyDeleteകമന്റ് എഴുതിയതിനുള്ള നന്ദി അറിയിച്ച കൂട്ടത്തില്‍ ശ്രീ "കൃഷിനു" വേണ്ടി പ്രകാശിപ്പിച്ച നന്ദി അബദ്ധത്തില്‍ ശ്രീ പൊറാടത്ത് മാഷിന്റെ പേരില്‍ ആയിപ്പോയതില്‍ നിര്‍വ്യാജനായി ഖേദിക്കുന്നു.. കമന്റ് എഴുതാതെ നന്ദി കൈപ്പറ്റിയ ശ്രീ പൊറാടത്ത് മാഷിനും കമന്റ് എഴുതിയിട്ടും നന്ദി കൈപ്പറ്റാന്‍ കഴിയാതെ പോയ ശ്രീ. "കൃഷിനും" ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു..
(നന്ദി കൈപ്പറ്റിയവരെല്ലാം അതിന്റെ "റെസീപ്റ്റ്" ഉടനെ അയച്ചു തരണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.)
ഹ ഹ ഹ പടവലങ്ങ കഴുത്തിൽ കൊള്ളാഞ്ഞതു നന്നായി
ReplyDeleteഒരു ഇലക്ഷൻ ഭുമികുലുക്കം
"ഞാനപ്പഴേ പറഞ്ഞതാ കയ്യേല്‍ കുത്തിയാ മതിയെന്ന്. അന്നേരം.... അങ്ങേരുടെ ഒരു അരിവാള്‍..ഇപ്പ സമാധാനമായല്ലോ അല്ലെ?"
ReplyDeleteഅതെ ഇപ്പൊ സമാധാനമായല്ലോ ..ഇനി ആ കുപ്പിലുള്ളത് ബാക്കി കൂടി അടിച്ച് ....ഭൂമി ശ്രീലാളിതനാകാന്‍ നോക്കു ..എന്റെ പട്ടാളമേ.....കലക്കി ...ട്ടോ ..
ഹ ഹ ഹ കലക്കി. ജയ് ജവാന്‍ :)
ReplyDeleteനന്ദി ജൂജൂസ്
ReplyDeleteനന്ദി ഭൂതത്താനെ
ReplyDeleteനന്ദി ബിനോയ്
ReplyDeleteഹ ഹ..നല്ല കിടിലന്‍ പോസ്റ്റ്..രസിപ്പിച്ചു..
ReplyDeleteപട്ടാളക്കാരാ.. സന്തോഷം. താങ്കളും ഇടത്തോട്ടൊരു ചായ്‌വുള്ളവനാണല്ലോ.
ReplyDelete“ചീയേഴ്സ് സഖാവേ..“
പോസ്റ്റ് രസിച്ചു. :)
നന്ദി ത്രിശൂര്‍ക്കാരാ ഇനിയും വരുമല്ലോ
ReplyDeleteചിയേര്‍സ് പോങ്ങേട്ടാ
ReplyDeleteഅങ്ങനെ ലീഡ് ചെയ്യിപ്പിച്ചു ചെയ്യിപ്പിച്ച് സ്ഥാനാര്‍ഥി വിജയശ്രീലാളിതനാകുമ്പോള്‍ നമ്മള്‍ ഭൂമീശ്രീലാളിതനാകുക!.
ReplyDeleteഹഹഹ, ഗലക്കി. രഘുനാഥിന്റെ തനതു ഹാസ്യശൈലിയിലുള്ള മറ്റൊരു കിടിലന്‍ പോസ്റ്റ് !
മിസ്റ്റര്‍ പട്ടാളം, താങ്കള്‍ ഒരു സംഭവം തന്നെ. താങ്കളെ നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ട്.
എല്ലാ ഭാവുകങ്ങളും നേരുന്നു.