രാവിലെ വീടിന്റെ മുന്‍വശത്ത് നിന്നും ചക്ക വീഴുന്ന പോലത്തെ ഒരു ശബ്ദവും ഒപ്പം മകളുടെ നിലവിളിയും കേട്ട ഭാര്യ അടുക്കളയില്‍ നിന്നും ഇറങ്ങി നിലവിളി കേട്ട ഭാഗം ലക്ഷ്യമാക്കി ഓടി..
കൈലി മുണ്ട് താറു പാച്ചിയുടുത്ത്, മേലാസകലം എണ്ണ തേച്ചു തെങ്ങിന്റെ തടത്തില്‍ വിലങ്ങനെ വീണു കിടക്കുന്ന പ്രിയ ഭര്‍ത്താവിനെ കണ്ട് ഭാര്യ ഒരു നിലവിളിയോടെ അടുത്തെത്തി താങ്ങി ഉയര്‍ത്താന്‍ ശ്രമിച്ചു.
"ശേ വിടെടീ..ഞാന്‍ വീണതൊന്നുമല്ല . ഒരു എക്സര്‍സൈസ് ചെയ്തതാ"
തെങ്ങിന്റെ തടത്തില്‍ നിന്നും ബദ്ധപ്പെട്ടു എഴുനേറ്റ് ദേഹത്ത് പറ്റിയ മണ്ണ് തുടച്ചു കളയുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.
"ങേ എന്നിട്ട് എന്തോ വീഴുന്ന ശബ്ദം ഞാന്‍ കേട്ടല്ലോ?" ഭാര്യക്ക് വിശ്വാസം വരുന്നില്ല.
"എടീ "ശീര്‍ഷാസനം" എന്ന എക്സര്‍സൈസ് ചെയ്യുമ്പോള്‍ അങ്ങിനെ പല ശബ്ദങ്ങളും കേള്‍ക്കും. നീ പോയി മോളെ സ്കൂളില്‍ വിടാന്‍ നോക്ക്"
എന്റെ മറുപടി ഭാര്യക്ക് അത്ര ഇഷ്ടപ്പെട്ടില്ല.
"നീ വാ മോളെ നിന്റെ പപ്പാ ഇങ്ങനെ പല കോപ്രായവും കാണിക്കും"
ശരീരാരോഗ്യം നിലനിര്‍ത്താന്‍ ശീര്‍ഷാസനം പോലുള്ള ആസനങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യം തലയില്‍ കയറാത്ത ഭാര്യ മകളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് ദേഷ്യത്തോടെ അകത്തേയ്ക്ക് പോയി. വീഴ്ച്ചക്കിടയില്‍ എന്റെ സ്വന്തം ആസനത്തിന് എന്തെങ്കിലും ഹേമം തട്ടിയിട്ടുണ്ടോ എന്ന് ശങ്കിച്ച ഞാന്‍ അന്നേ ദിവസത്തെ എല്ലാ ആസനങ്ങളും അടിയന്തിരമായി നിറുത്തി വച്ച് കുളിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
പട്ടാളത്തില്‍ നിന്നും പിരിഞ്ഞെങ്കിലും രാവിലെ എഴുനേറ്റ് കുറച്ചു എക്സര്‍സൈസ് ചെയ്തില്ലെങ്കില്‍ എനിക്കൊരു ഉഷാറില്ല. നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെയാണ് പിന്നെ എന്റെ നടപ്പ്. എക്സര്‍സൈസുകള്‍ തുടങ്ങുന്നതിനു മുന്‍പ് കുറച്ചു ദൂരം ഓടി ശരീരം ഒന്ന് " വാം " ആക്കണം എന്നാണു പട്ടാളത്തിലെ രീതി. പക്ഷെ നാട്ടിലെത്തിയിട്ട് ഇത് വരെ എനിക്ക് ഓടാന്‍ പറ്റിയിട്ടില്ല. ഓടാന്‍ പറ്റിയ വഴികളോ ഗ്രൌണ്ടോ എന്റെ വീടിനടുത്ത് ഇല്ല എന്നത് തന്നെ കാരണം. ഉള്ള വഴിയില്‍ കൂടി ഓടിയാല്‍ "വാം" ആകുന്നതിനു പകരം വല്ല കുഴിയിലും വീണു "വടി" ആകാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ട് നേരം വെളുക്കുന്നതിനു മുന്‍പ് എഴുനേറ്റ് വീടിനു ചുറ്റും നാല് റൌണ്ട് ഓടിയിട്ട് പുഷ് അപ്, ചിന്‍ അപ്, തവള ചാട്ടം, ശീര്‍ഷാസനം മുതലായ ഇന്‍ഡോര്‍ എക്സര്‍സൈസുകള്‍ ചെയ്യുകയാണ് ഞാനിപ്പോള്‍.
ശീര്‍ഷാസനം എന്ന ആസനം എനിക്ക് ഉപദേശിച്ചു തന്നത് എന്റെ അയല്‍ക്കാരനും സുഹൃത്തും വക്കീലുമായ പണിക്കര്‍ സാറാണ്. പണിക്കര്‍ സാര്‍ ഒരു എക്സ് സൈനികന്‍ കൂടിയാണ്. പട്ടാളത്തില്‍ പോയതിനു ശേഷം ബിരുദാനന്തര ബിരുദവും എല്‍. എല്‍.ബിയും നേടിയ ആളാണ് പണിക്കര്‍ സാര്‍. ശരീരം സൂക്ഷിക്കുന്നതില്‍ വലിയ നിഷ്കര്‍ഷയുള്ള പണിക്കര്‍ സാറിനു പക്ഷെ ഒരു കുഴപ്പമേയുള്ളൂ. സംസാരിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ അയാളെ അദ്ദേഹം വാദിയും പ്രതിയുമാക്കി സംസാരിച്ചു കൊന്നുകളയും.! രാവിലെ അദ്ദേഹം പതിവുള്ള ഓട്ടവും കഴിഞ്ഞു പാല് വാങ്ങാനായി പോകുന്ന സമയം നോക്കിയാണ് ഞാന്‍ എക്സര്‍സൈസുകള്‍ ചെയ്യുന്നത്. പണിക്കര്‍ സാര്‍ പാലുമായി വരുന്നത് കണ്ടാലുടന്‍ ഞാന്‍ പുരയുടെ പുറകിലേയ്ക്ക് മാറിക്കളയും. അല്ലെങ്കില്‍ അന്നത്തെ എന്റെ ദിവസവും അദ്ദേഹത്തിന്റെ കോടതിയില്‍ പോക്കും സ്വാഹാ...
ഞാന്‍ കുളിക്കാനായി തോര്‍ത്തുമെടുത്തു കുളി മുറിയിലേയ്ക്ക് പോയി. കുളിമുറിക്കുള്ളില്‍ മകളും ഭാര്യയുമായി ഗാട്ടാ ഗുസ്തി നടക്കുന്നു. ഞാന്‍ വീണ്ടും മുറ്റത്തെയ്ക്ക് നടന്നു. അവിടെ അതാ സാക്ഷാല്‍ പണിക്കര്‍ സാര്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ സ്ഥിരമായി കാണുന്ന പാല്‍പ്പാത്രം.!
ഞാന്‍ എലിയെ കണ്ട പൂച്ചയെപ്പോലെ പരുങ്ങി. ശരീരം മുഴുവന്‍ എണ്ണ പുരട്ടി, പച്ച വെളിച്ചെണ്ണയില്‍ ചാടിയ തവളെയെപ്പോലെ നില്‍ക്കുന്ന എന്നെ കണ്ട് പണിക്കര്‍ സാര്‍ വെളുക്കെ ചിരിച്ചു. സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷം ആ ചിരിയില്‍ കാണുന്നുണ്ട്.
"ആഹാ ഇന്നത്തെ എക്സര്‍സൈസ് ഒക്കെ കഴിഞ്ഞു അല്ലെ .. ശീര്‍ഷാസനം ചെയ്തോ ?" പണിക്കര്‍ സാര്‍ തുടക്കമിട്ടു.
ശീര്‍ഷാസനം ചെയ്തപ്പോള്‍ കാലുകള്‍ അന്തരീക്ഷത്തില്‍ ബാലന്‍സ് ചെയ്തു നിറുത്തുവാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു സപ്പോര്‍ട്ടിന് വേണ്ടി തെങ്ങില്‍ ചാരിയതും എണ്ണ മയം മൂലം കാലുകള്‍ സ്ലിപ്പായതും ശീര്‍ഷാസനം ടപ്പേന്ന് ശവാസനമായതും ഞാന്‍ പണിക്കര്‍ സാറിനോട് പറഞ്ഞില്ല.
ഏതായാലും എന്റെ ഭാഗ്യത്തിന് ഏതോ കക്ഷികള്‍ വരികയും പണിക്കര്‍ സാര്‍ പോവുകയും ചെയ്തു. എങ്കിലും പോകുന്നതിനു മുന്‍പ് അദ്ദേഹം സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വഴിയുടെ കാര്യം എനിക്ക് പറഞ്ഞു തന്നു.
ഉച്ച കഴിഞ്ഞു ഞാന്‍ പോയി പണിക്കര്‍ സാര്‍ പറഞ്ഞ വഴി നോക്കി തിട്ടപ്പെടുത്തി. അല്പം ദൂരെയുള്ള ഹൌസിംഗ് കോളനിയുടെ ഇടയില്‍ പുതുതായി ടാര്‍ ചെയ്തു മിനുക്കിയ രസികന്‍ വഴി. വഴിയുടെ ഇരു വശവും മരങ്ങളും വീടുകളുമുണ്ട്. വഴിയരികിലുള്ള എല്ലാ വീടുകള്‍ക്കും ഗേറ്റുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ചില ഗേറ്റുകളില്‍ "പട്ടിയുണ്ട് സൂക്ഷിക്കുക" എണ്ണ ബോര്‍ഡും തൂക്കിയിരിക്കുന്നു. ഞാന്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റും ഫിനിഷിംഗ് പോയിന്റും നോക്കി വച്ചു.
രാവിലെ മകള്‍ സ്കൂളില്‍ പോകാന്‍ ഉപയോഗിക്കുന്ന ചെറിയ സൈക്കിളില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തുക. സൈക്കിള്‍ പൂട്ടി വച്ചിട്ടു ഓട്ടം തുടങ്ങുക. രണ്ടു കിലോമീറ്റര്‍ ഓടിയതിനു ശേഷം സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് തിരിച്ചോടുക. അവിടെ എത്തി സൈക്കിളെടുത്തു വീട്ടിലേയ്ക്ക് തിരിക്കുക. വീട്ടിലെത്തിയതിനു ശേഷം പുഷ് അപ്, ചിന്‍ അപ്, ശീര്‍ഷാസനം മുതലായ പതിവ് എക്സര്‍സൈസുകള്‍ തുടങ്ങുക ഇതായിരുന്നു എന്റെ പ്ലാന്‍ .
പിറ്റേ ദിവസം രാവിലെ നാലെര മണിയോടെ ഞാന്‍ സൈക്കിള്‍ എടുത്തു സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തി. സൈക്കിള്‍ ഒരു വീടിന്റെ മുന്‍പില്‍ പൂട്ടി വച്ചിട്ടു എന്റെ ഓട്ടം സ്റ്റാര്‍ട്ട് ചെയ്തു. ആദ്യം പതുക്കെയും പിന്നെ സ്പീട് കൂട്ടിയും ഞാന്‍ ഓടിക്കൊണ്ടിരുന്നു. ഓടുന്നതിനിടയില്‍ കൈകള്‍ വിടര്‍ത്തിയും മടക്കിയും ഉയര്‍ത്തിയും താഴ്ത്തിയും ഒക്കെ പട്ടാള രീതിയില്‍ തന്നെ ഓടാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഫിനിഷിംഗ് പോയിന്റില്‍ എത്തിയിട്ട് അതെ രീതിയില്‍ തന്നെ തിരിച്ചു സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് വിട്ടു.
കുറച്ചു നാളായി ഓടാത്തതിന്റെ കേടു തീര്‍ത്ത് , സസന്തോഷം ഞാന്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തി. സൈക്കിള്‍ എടുക്കാനായി അത് പൂട്ടി വച്ചിരുന്ന വീടിനു മുന്‍പിലെത്തിയ ഞാന്‍ ഞെട്ടിപ്പോയി. എന്റെ സൈക്കിള്‍ കാണാനില്ല. !!
"ദേണ്ടെ വന്നെടാ പിടിയെടാ അവനെ."
അടുത്തുള്ള വീടുകളിലെ ലൈറ്റുകള്‍ പെട്ടെന്ന് തെളിഞ്ഞു. ആളുകള്‍ വടിയും ആയുധങ്ങളുമായി ഓടിക്കൂടി. ദൈവമേ.. ഏതെങ്കിലും നിരോധിത മേഘലയാണോ ഇത് ? ആരാണ് ഇവരൊക്കെ ? എന്തിനാണ് ഇവരെന്നെ വളഞ്ഞു പിടിച്ചിരിക്കുന്നത്? ഓടിയത് കൊണ്ട് ചെറിയ രീതിയില്‍ വിയര്‍ത്തിരുന്ന ഞാന്‍ ഞാന്‍ പേടി കൊണ്ട് നല്ല രീതില്‍ വിയര്‍ത്തു. പാക് പട്ടാളത്തിന്റെ മുന്‍പില്‍ പെട്ട ഇന്ത്യന്‍ ജവാനെപ്പോലെ ഞാന്‍ വിറച്ചു കൊണ്ട് കൂനിക്കൂടി നിന്നു.
ഇതിനിടയില്‍ ആരോ എന്റെ സൈക്കിള്‍ എവിടെ നിന്നോ എടുത്തു കൊണ്ട് വന്നു. ഒരുത്തന്‍ എന്റെ മുഖത്തേയ്ക്കു ടോര്‍ച്ചു അടിച്ചു പിടിച്ചിട്ട് ഇടി വെട്ടുന്ന സ്വരത്തില്‍ ഒരു ചോദ്യം.
"അമ്പടാ നീയാണല്ലേ എന്റെ മോളുടെ സൈക്കിള്‍ മോഷ്ടിച്ചത് ? എന്നിട്ട് ആ സൈക്കിളില്‍ തന്നെ പിന്നേം മോഷ്ടിക്കാന്‍ വന്നിരിക്കുന്നോ? നിന്നെ ഇന്ന് ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യം"
"അയ്യോ ഞാനൊരു മുന്‍ പട്ടാളക്കാരനാ. രാവിലെ എക്സര്‍സൈസിന് വേണ്ടി ഓടാന്‍ വന്നതാ..ഇതെന്റെ മോളുടെ സൈക്കിളാ"
അടി വീഴും എന്നുറപ്പായ ഞാന്‍ ദയനീയമായി പറഞ്ഞു. എന്റെ മോളുടെ അതെ മോഡലില്‍ ഉള്ള ഒരു സൈക്കിള്‍ ഈ സ്ഥലത്ത് നിന്നും മോഷണം പോയിട്ടുണ്ടെന്നും അത് ഞാനാണ് മോഷ്ടിച്ചതെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും എനിക്ക് മനസ്സിലായി. . എന്നെ അധികം പരിചയമില്ലാത്ത ഈ സ്ഥലത്ത് നിന്നും എങ്ങിനെ രക്ഷപ്പെടും എന്നറിയാതെ ഞാന്‍ കുഴങ്ങി.
പെട്ടെന്നാണ് ആ അശരീരി കേട്ടത്.
"അയ്യോ ഇത് കള്ളനല്ല. പാല്‍ സൊസൈറ്റിയുടെ അടുത്തു താമസിക്കുന്ന രഘുവാ. പട്ടാളത്തില്‍ നിന്നും ഇപ്പൊ വന്നതേയുള്ളൂ..എനിക്കറിയാം"
ഞാന്‍ ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. എന്നെ ആപത്തില്‍ സഹായിച്ച ആ ദൈവദൂതന്‍ മറ്റാരുമായിരുന്നില്ല.
രാവിലയുള്ള തന്റെ പതിവ് ഒട്ടത്തിനായി വന്ന സാക്ഷാല്‍ പണിക്കര്‍ സാര്‍..!!
പട്ടാളത്തില്‍ നിന്നും പിരിഞ്ഞെങ്കിലും രാവിലെ എഴുനേറ്റ് കുറച്ചു എക്സര്‍സൈസ് ചെയ്തില്ലെങ്കില്‍ എനിക്കൊരു ഉഷാറില്ല.
ReplyDeleteഇതുകൊണ്ടൊന്നും തളരണ്ട ഓട്ടം തുടരട്ടെ ...
ReplyDeleteശരിക്കും ചിരിപ്പിച്ചു !
ശീര്‍ഷാസനം ശവാസനമായ രീതി വായിച്ച് ചിരിച്ചു പോയി.
ReplyDeleteഎന്തായാലും അവസാനം അടി വീഴും മുന്‍പ് പണിയ്ക്കര്‍ സാര്‍ അങ്ങൈത്തിയത് ഭാഗ്യമായി :)
ശീര്‍ഷാസനവും ഓട്ടവും നന്നായി മഷെ. കൊള്ളാം. ആഷംസകള്‍.
ReplyDelete"നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെയാണ്...." ബാകി സമയം നിലാവത്ത് അഴിച്ചു വിടാത്ത കോഴി എന്നു കരുതാമൊ ?....
ReplyDeleteപതിവു പൊലെ ചിരിച് സന്തഷ് ഹുവാ....:)
kure kalam odan undayirunnathokke ota divasam kondu oditheerkkanulla oru vaka ayirunnallo athu ;)
ReplyDeleteശവാസനമായ ശീർഷാസനം....രസിപ്പിച്ചു....:):):)
ReplyDeleteഓടോ: “പാക് പട്ടാളത്തിന്റെ മുന്‍പില്‍ പെട്ട ഇന്ത്യന്‍ ജവാനെപ്പോലെ ഞാന്‍ വിറച്ചു കൊണ്ട് കൂനിക്കൂടി നിന്നു“ - ഇത് സത്യമാണോ? പാക് പട്ടാളത്തെ കണ്ടാൽ ഇൻഡ്യൻ ജവാൻ ശരിക്കും വിറക്കുമോ?:):):):):)
കണ്ടോ...ഒരു ആപത്തു വന്നപ്പോൾ സഹായിക്കാൻ പണിക്കർ സാറല്ലേ ഉണ്ടായുള്ളൂ....
ReplyDeleteപണിക്കര് സാര്‍ ഇല്ലാരുന്നെങ്കില്‍ പണി ആയേനെ അല്ലെ..
ReplyDeleteരഘു ഭായ്,
ReplyDeleteആ പഴയ സൈക്കിള്‍ കള്ളന്‍ ആരെന്ന് മനസ്സിലായില്ലെ?
:))
“പട്ടാളത്തില്‍ നിന്നും പിരിഞ്ഞെങ്കിലും രാവിലെ എഴുനേറ്റ് കുറച്ചു എക്സര്‍സൈസ് ചെയ്തില്ലെങ്കില്‍ എനിക്കൊരു ഉഷാറില്ല“
ReplyDeleteപണിക്കർ സാർ വന്നില്ലായിരുന്നെങ്കിൽ എവിടെയെങ്കിലും എണ്ണത്തോണിയിൽ കിടന്ന് കുറെ നാൾ എക്സര്‍സൈസ് ചെയ്യേണ്ടി വന്നേനെ. :)
പതിവ് പോലെ ചിരിപ്പിച്ചു.
പണിക്കര്‍ സാറിനെ കൊണ്ടുള്ള ഓരോ ഉപയോഗങളേയ്..
ReplyDeleteആള് കത്തിയാണങ്കിലെന്താ..തടി രക്ഷിച്ചില്ലേ!
പിന്നെ ഇത് വേണ്ടായിരുന്നു!
##പാക് പട്ടാളത്തിന്റെ മുന്‍പില്‍ പെട്ട ഇന്ത്യന്‍ ജവാനെപ്പോലെ ഞാന്‍ വിറച്ചു കൊണ്ട് കൂനിക്കൂടി നിന്നു.##
പട്ടാളത്തിന് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു!
സത്യം പറ മാഷെ രണ്ടെണ്ണം കിട്ടിയിട്ടല്ലേ പണിക്കര്‍ സര് വന്നത് ഹിഹിഹി .... ഇവിടെ ഞാന്‍ ആദ്യം അല്ല കേട്ടോ പോസ്റ്റ് മൊത്തം വായിച്ചു
ReplyDeleteമാഷ് കിടു .. ഇനി എന്നും എത്തുന്നതരിക്കും
ഇതു വായിച്ചിട്ട് ചിരിക്കാതെ പിന്നെ....എന്റെ ചിരികണ്ട് ഇവിടെ ആളുകൾ അന്തം വിട്ടു
ReplyDeleteകൊള്ളാം മാഷെ ..അടി പൊളി
ReplyDeleteഹ ഹ റിട്ടയര്‍മെന്‍റ് ലൈഫിന്‍റെ തുടക്കം മോശമില്ല. ഇത്തവണ ജസ്റ്റ് മിസ്സായത് അടുത്ത തവണ മെയ്ക്കപ്പ് ചെയ്യണംട്ടാ :)
ReplyDeleteപണിക്കര്‍ സാറാണ് താരം.
ReplyDeleteനന്ദി രമണിഗ
ReplyDeleteനന്ദി ശ്രീ
ReplyDeleteനന്ദി രാംജി സാര്‍
ReplyDeleteനന്ദി ക്യാപ്ടാ...
ReplyDeleteനന്ദി ക്യാപ്ടാ...
നഹി നഹി ക്യാപ്ടാ മേം കോഴി നഹി..
ഹി ഹി
നന്ദി കിഷോര്‍ ലാല്‍
ReplyDeleteനന്ദി ചാണൂ
ReplyDeleteഅതൊരു രസത്തിന് എഴുതിയതല്ലേ ചാണൂ...പാക്കല്ല ഏതു തോക്കാണെന്ന് പറഞ്ഞാലും ഇന്ത്യന്‍ ജവാന്‍ വിറക്കില്ല..
നന്ദി ബിന്ദു ചേച്ചീ
ReplyDeleteനന്ദി കണ്ണാ
ReplyDeleteനന്ദി ആര്‍ദ്ര ആസാദ് ..ഹി ഹി ...
ReplyDeleteനന്ദി വശംവദാ...
ReplyDeleteനന്ദി ഭായി ...
ReplyDeleteമനസ്സിലായി ഭായി ...(ഒരു രസത്തിന് അങ്ങ് എഴുതിയതാ..നമ്മുടെ പട്ടാളം ആരുടെ മുന്‍പിലും വിറക്കില്ല. :))
നന്ദി അച്ചായാ ..ഇനിയും വരുമല്ലോ?
ReplyDeleteഹിഹി നന്ദി ഏറക്കാടാ
ReplyDeleteനന്ദി നന്ദാ
ReplyDeleteനന്ദി ബിനോയീ ..
ReplyDeleteതീര്‍ച്ചയായും നോക്കും ഹിഹി
നന്ദി കുമാരാ
ReplyDeleteഓട്ടം അതോടുകൂടി നിര്‍ത്തി ശിര്‍ഷസനം മാത്രമായോ മാഷെ
ReplyDeleteനന്നായിരിക്കുന്നു
ഹ! ഹ!
ReplyDeleteകൊള്ളാം...
രസകരം!
യോഗ ഇഷ്ടമാണെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യൂ യോഗ
http://mayangemini.com/forum/viewtopic.php?f=4&t=32699&p=37003
ReplyDeletehttp://www.sodagreen.com.tw/forum/posting.php?mode=reply&f=3&t=4976
http://holleratus.com/hollaforum/viewtopic.php?f=2&t=72163&p=100168
നന്ദി അഭി...രണ്ടും നടക്കുന്നുണ്ട്...
ReplyDeleteനന്ദി ഡോക്ടര്‍ സാറേ .. യോഗ ഇഷ്ടമാണ്...തീര്‍ച്ചയായും നോക്കാം..
ReplyDeleteഅജ്ഞാത സുഹൃത്തെ...ഇത് എന്തോന്ന് കമന്റാ ...ഒരു പിടിയും കിട്ടുന്നില്ലല്ലോ
ReplyDeleteഹഹഹ, അത് കലക്കി.
ReplyDelete