Tuesday, December 22, 2009

വയറിളകിയ ഫാസ്റ്റ് പാസ്സഞ്ചര്‍

ഹരിപ്പാട് നിന്നും പുറപ്പെട്ട് ആലപ്പുഴ ചേര്‍ത്തല വഴി നേരെ എറണാകുളത്തിനു വച്ചു പിടിക്കാനായി നില്‍ക്കുന്ന കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്റ്റോപ്പ്‌ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ്, തന്റെ ഓട്ടം തുടങ്ങാനുള്ള അനുമതിയായ ഡബിള്‍ ബെല്ലിനു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോഴാണ് ഒറ്റ നോട്ടത്തില്‍ യശ:ശരീരനായ ശ്രീ നവാബ് രാജേന്ദ്രന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ തോളില്‍ ഒരു സഞ്ചിയും തൂക്കിക്കൊണ്ട് ഓടി വന്നു കയറിയത്. അയാള്‍ ഡ്രൈവറുടെ സീറ്റിന്റെ അടുത്തായി നിന്നിട്ട് സഞ്ചിയില്‍ നിന്നും കുറച്ചു പുസ്തകങ്ങള്‍ പുറത്തെടുത്തു. പിന്നീട് അതില്‍ നിന്നും ഒരു പുസ്തകം ബസ്സിലിരിക്കുന്ന ഞാനടക്കമുള്ള യാത്രക്കാരുടെ നേരെ തുറന്നുപിടിച്ചിട്ട് ഏറു കൊണ്ട ശുനകന്റെ സ്വരസൌകുമാര്യത്തോടെ ഒരു ചോദ്യം..!!


"മഴ പെയ്യുമ്പോള്‍ മാക്രികള്‍ കരയുന്നത് എന്തുകൊണ്ട്? "


ഏറെ നേരമായിട്ടും ബസ് വിടാത്തതില്‍ കുന്ടിതപ്പെട്ടിരുന്ന ഒരു യാത്രികന് താടിയും മുടിയും നീട്ടി കാഷായ വേഷധാരിയായ അയാളുടെ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടന്‍ മറുപടി കൊടുത്തു.


"അത് താന്‍ പോയി മാക്രിയോടു ചോദിക്ക്. ഇവിടെ വണ്ടി വിടാന്‍ നോക്കിയിരിക്കുമ്പോഴാ അങ്ങേരുടെ ഒരു മാക്രി"


" അമ്മായി അമ്മയെ കാണുമ്പോള്‍ മരുമകളുടെ ശരീരം ചൊറിഞ്ഞു കയറുന്നത് എന്തുകൊണ്ട്?"


മുന്‍സീറ്റില്‍ ഇരിക്കുന്ന അമ്മയേയും മകളെയും നോക്കി കാഷായ വേഷധാരി അടുത്ത ചോദ്യം ഉന്നയിച്ചതോടെ നേരെ പുറകിലത്തെ സീറ്റില്‍ ഇരുന്ന ചെറുപ്പക്കാരന്‍ തലയുയര്‍ത്തി രൂക്ഷമായി അയാളെ നോക്കി. അത് മൈന്‍ഡ് ചെയ്യാതെ കാഷായവേഷം ഉടന്‍ തന്റെ അടുത്ത ചോദ്യവും പുറത്തു വിട്ടു."വെള്ളമടിച്ചു വീലൂരി വരുന്ന ഭര്‍ത്താവിനെ കാണുമ്പോള്‍ ഭാര്യ അരിവാള്‍, വെട്ടുകത്തി, ഉലക്ക മുതലായ മാരകായുധങ്ങള്‍ എടുക്കുന്നത് എന്ത് കൊണ്ട്?"


ആ ചോദ്യം കേട്ട് പുറകു വശത്തെ ഡോറിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന മധ്യവയസ്കന്‍ അടുത്തിരുന്ന തന്റെ ഭാര്യയേയും, ഭാര്യ അയാളേയും അര്‍ദ്ധഗര്‍ഭമായി ഒന്ന് ഒളി കണ്ണിട്ടു നോക്കി. ഇതെല്ലാം കണ്ടും കേട്ടും ഏറ്റവും പുറകില്‍ ഇരുന്നിരുന്ന ഞാന്‍ വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വച്ചിട്ടു കാഷായ വേഷത്തിന്റെ അടുത്ത ചോദ്യം എന്തായിരിക്കും എന്നാലോചിച്ചു."അങ്ങനെ ദൈനംദിന ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന നൂറ്റി ഒന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇതാ വെറും പത്തു രൂപയ്ക്ക്...വാങ്ങൂ.. വായിക്കൂ സംശയങ്ങളില്‍ നിന്നും മുക്തി നേടൂ" കാഷായധാരി തന്റെ പ്രസംഗം ഉപസംഹരിച്ചിട്ട്‌ പുസ്തകങ്ങളുമായി യാത്രക്കാരുടെ അരികിലേയ്ക്ക് നീങ്ങി.ഇതിനിടയില്‍ കണ്ടക്ടര്‍ കേറുകയും ഡബിള്‍ ബെല്‍ മുഴങ്ങുകയും വണ്ടി നീങ്ങുകയും ചെയ്തു. നീങ്ങിത്തുടങ്ങിയ വണ്ടിയുടെ പുറകില്‍ നിന്നും ഒരു വൃദ്ധയുടെ ദീനമായ ശബ്ദം കേട്ടത് അപ്പോഴാണ്‌.


"അയ്യോ വണ്ടി വിടല്ലേ... ഞാനും വരുന്നു...എന്നേം കൂടെ കൊണ്ട് പോണേ"


ചട്ടയും മുണ്ടും ധരിച്ച ഒരു വല്യമ്മ കയ്യില്‍ ഒരു കാലന്‍ കുടയും പിടിച്ചു കൊണ്ട് വണ്ടിയുടെ പിറകെ ഓടുന്നു. അത് കണ്ട കണ്ടക്ടര്‍ വീണ്ടും ബെല്ലടിച്ചു വണ്ടി നിര്‍ത്തി. ഓടിവന്ന വല്യമ്മ വണ്ടിയില്‍ ചാടിക്കയറി. കയറിയ ഉടന്‍ വെപ്രാളത്തോടെ ഇരിക്കാനുള്ള സീറ്റിനു വേണ്ടി പരതി. വണ്ടി വീണ്ടും യാത്ര തുടങ്ങി.


"വല്യമ്മേ വാതിലിനടുത്ത് നിന്ന് അങ്ങോട്ട് മാറി നില്ല്. റോഡു മോശമാ. ഉരുണ്ടു വീണു വല്ലോം പറ്റിയാല്‍ പിന്നെ ഞാന്‍ തൂങ്ങണം."വാതിലിനടുത്ത് തന്നെ നിന്ന് സീറ്റിനു വേണ്ടി പരതിക്കൊണ്ടിരുന്ന വല്യമ്മയെ നോക്കി കണ്ടക്ടര്‍ മുന്നറിയിപ്പ് കൊടുത്തു. അത് കേട്ട വല്യമ്മ കാലന്‍ കുട കക്ഷത്തില്‍ ഒതുക്കി പിടിച്ചു കൊണ്ട് ആളുകളുടെ ഇടയിലേയ്ക്കു ഇടിച്ചു കയറി."അയ്യോ എന്റെ മുണ്ട്.... ദേണ്ടെ എന്റെ മുണ്ടും കൊണ്ട് പോകുന്നു "പോകുന്ന വഴിയില്‍ വല്യമ്മയുടെ കക്ഷത്തിലിരുന്ന കാലന്‍ കുടയുടെ വളഞ്ഞ പിടി അടുത്തു നിന്ന ഒരു വല്യപ്പന്‍ ഉടുത്തിരുന്ന മുണ്ടിന്റെ മടക്കില്‍ കയറിപ്പിടിച്ചതും നിന്ന നില്പില്‍ ദിഗംബരനായ വല്യപ്പന്‍ തന്റെ മുണ്ടിനു വേണ്ടി കുടയുടെ കാലില്‍ കയറിപ്പിടിച്ചതുമൊന്നും വല്യമ്മ ഗൌനിച്ചില്ല. അവര്‍ ഇടിച്ചു തള്ളി മുന്‍പിലേയ്ക്ക് പോയി.ഹോ.. പിരി ഇളകിയ ഓരോന്ന് വന്നു കേറിക്കോളും..മനുഷ്യനെ നാണം കെടുത്താന്‍"


മുണ്ട് തിരിച്ചു കിട്ടിയ വല്യപ്പന്‍ അത് വീണ്ടും തന്റെ ശരീരത്തില്‍ ബന്ധിക്കുന്നതിനിടയില്‍ ആവലാതിപ്പെട്ടു.യാത്രക്കാരുടെ മുതുക് തന്റെ ഇരിപ്പിടമാക്കിയ കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു കൊടുത്തു മുന്‍പോട്ടു പോയി. സ്റ്റോപ്പുകളില്‍ നിറുത്താതെയും സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിറുത്തിയും ചിലപ്പോള്‍ സുപ്പര്‍ ഫാസ്റ്റു പോലെ പറന്നും മറ്റു ചിലപ്പോള്‍ ഓര്‍ഡിനറി പോലെ ഇഴഞ്ഞും സര്‍ക്കാര്‍ അധീനതയിലുള്ള ആ 'ത്വരിതഗമന ശകടം' മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഇതിനിടയില്‍ മുന്‍ വശത്ത്‌ നിന്നും വല്യമ്മയുടെ കാലന്‍ കുടയുടെ പരാക്രമത്തിനിരയായ മറ്റൊരു വനിത അവരെ ഉച്ചത്തില്‍ ശാസിക്കുന്നത് കേട്ടു. കളര്‍ കോട് ജങ്ങ്ഷന്‍ കഴിഞ്ഞപ്പോഴാണ് വണ്ടിയുടെ മുന്‍ഭാഗത്ത് നിന്നും ഉച്ചത്തിലുള്ള ആ നിലവിളി കേട്ടത്.


"അയ്യോ എനിക്ക് വെളിക്കിറങ്ങണം "


"വല്യമ്മേ ഇത് ലിമിറ്റഡ് സ്റ്റോപ്പാ. ഇനി വണ്ടി മെഡിക്കല്‍ കോളേജ് ജങ്ഷനിലേ നിര്‍ത്തൂ. അവിടെ ഇറക്കാം" കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു.


"അയ്യോ എനിക്കുടനെ വെളിക്കിറങ്ങണം. വണ്ടി നിര്‍ത്തെടാ കൊച്ചനെ" വല്യമ്മ ഡ്രൈവറെ നോക്കി വെപ്രാളത്തോടെ പറഞ്ഞു.


"അവര്‍ക്ക് വയറ്റില്‍ വല്ല അസുഖവും കാണും. വെളിക്കിറങ്ങണമെന്ന് പറയുന്നത് കേട്ടില്ലേ? " വല്യമ്മയുടെ അടുത്തിരുന്ന ഒരു യാത്രക്കാരന്‍ ഡ്രൈവറോട് കയര്‍ത്തു.


ചെറുപ്പക്കാരനായ ഡ്രൈവര്‍ ധര്‍മ സങ്കടത്തിലായെന്നു തോന്നുന്നു. പ്രായമായ ഒരു വല്യമ്മയാണ് അപേക്ഷിക്കുന്നത്. വെളിക്കിറങ്ങാന്‍ മുട്ടുന്ന അവരെ എങ്ങനെ ഇറക്കാതിരിക്കും? വല്ല പ്രഷറോ ഷുഗറോ ഉള്ള ആളാണെങ്കില്‍ ഇപ്പോഴത്തെ പ്രഷര്‍ കൂടുമ്പോള്‍ ഒപ്പം മറ്റേ പ്രഷറും കൂടിയാല്‍ കുഴപ്പമാകില്ലേ? ഇറക്കിയാല്‍ തന്നെ എവിടെ ഇറക്കും? പ്രാഥമിക ആവശ്യങ്ങള്‍ നടത്താനുള്ള സൌകര്യങ്ങള്‍ ഉള്ളിടത്തല്ലേ ഇറക്കാന്‍ പറ്റൂ? അയാള്‍ വണ്ടി നിര്‍ത്തണോ വേണ്ടയോ എന്നറിയാതെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു പിറകില്‍ ടിക്കറ്റ് കൊടുത്തു കൊണ്ടിരിക്കുന്നകണ്ടക്ടറെ നോക്കി."സാറേ നിങ്ങള്‍ വണ്ടി എങ്ങും നിര്‍ത്താതെ നേരെ സ്റ്റാന്റിലേക്ക് വിട്. പറപ്പിച്ചു വിട്ടാല്‍ അഞ്ചു മിനിട്ട് കൊണ്ട് സ്റ്റാന്റില്‍ എത്താം. അവിടെയാകുമ്പോള്‍ വല്യമ്മയ്ക്ക് കക്കൂസ്സില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാകില്ല"


വല്യമ്മയുടെ അവസ്ഥ മനസ്സിലാക്കിയ നല്ല ശമരിയാക്കാരനായ ഒരു മാന്യന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അത് കേട്ട ഡ്രൈവര്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കക്കൂസ്സില്‍ പോകാന്‍ വൈകിയാലുണ്ടാവുന്ന വെപ്രാളം നന്നായി അറിയാവുന്നവനെപ്പോലെ അയാള്‍ വണ്ടി പറപ്പിച്ചു വിട്ടു. എതിരെ വരുന്ന വാഹനങ്ങള്‍ കെ എസ് ആര്‍ ടി സി ബസ്സിന്റെ മരണപ്പാച്ചില്‍ കണ്ടു അന്തം വിട്ടു. ഇരു ചക്ര വാഹനക്കാര്‍ ബസ്സിന്റെ വരവ് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി അകലെ വച്ചു തന്നെ സൈഡില്‍ ഒതുക്കി. മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ നിന്നിരുന്ന ട്രാഫിക് പോലീസ്സുകാരന്‍ കഥ എന്തെന്നറിയാതെ ഹെഡ് ലൈറ്റ് ഇട്ടു, ഹോണ്‍ നീട്ടിയടിയടിച്ചു കൊണ്ട് പാഞ്ഞവരുന്ന ബസ്സിനു പോകാനുള്ള സൗകര്യം പെട്ടെന്ന് ഉണ്ടാക്കിക്കൊടുത്തു. ഒപ്പം തന്നെ അടുത്ത ട്രാഫിക് സിഗ്നലില്‍ നില്‍കുന്ന പോലീസ്സുകാരനുള്ള മെസ്സേജ് വാക്കി ടോക്കിയിലൂടെ നല്‍കുന്നതും കണ്ടു.ബസ്‌ സ്റ്റാന്റിനെ ചുറ്റി തെക്ക് ഭാഗത്തുള്ള പബ്ലിക്‌ കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പിലേയ്ക്ക് പാഞ്ഞെത്തിയ ബസ്സിനെ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ബസ്സിന്റെ ബ്രേക്ക് ഫെയില്‍ ആയിട്ടുണ്ടാകുമെന്നുള്ള ശങ്കയോടെ ഓടിമാറി. കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പില്‍ എത്തിയ ബസ് ഒരു അലര്‍ച്ചയോടെ നിരങ്ങി നിന്നു. ഇതിനകം തന്നെ യാത്രക്കാര്‍ വല്യമ്മയ്ക്ക് പെട്ടെന്ന് ഇറങ്ങാനുള്ള സൌകര്യത്തിനായി വഴി ഉണ്ടാക്കിയിരുന്നു.


"വല്യമ്മേ ദേ കക്കൂസ് ..പെട്ടെന്ന് ഇറങ്ങിക്കോ..." ഡ്രൈവര്‍ വല്യമ്മയെ നോക്കി വിളിച്ചു പറഞ്ഞു.


"ഭാ...... കളര്‍കോട്ട് ഇറങ്ങാനുള്ള എന്നെ കക്കൂസ്സിലാണോടാ ഇറക്കുന്നത്‌? കുരുത്തം കെട്ടവനേ.."


ബസ് സ്റ്റാണ്ട് വിറയ്ക്കുന്ന രീതിയിലുള്ള ആക്രോശം കേട്ട ഡ്രൈവര്‍ അന്തം വിട്ടിരുന്നു. വല്യമ്മയുടെ വെപ്രാളം കണ്ടു വണ്ടി പറപ്പിച്ചു വിടാന്‍ ഡ്രൈവറോട് ആജ്ഞാപിച്ച നല്ല ശമരിയാക്കാരനായ യാത്രക്കാരന്‍ അതുവഴി വന്ന മറ്റൊരു ബസ്സില്‍ കയറിപ്പോയത് ഡ്രൈവര്‍ മാത്രം കണ്ടില്ല.

63 comments:

 1. പ്രിയ വായനക്കാരെ,

  പട്ടാളക്കഥകളിലൂടെ ഇതുവരെ ഞാന്‍ പറഞ്ഞ കഥകള്‍ക്ക് വായനക്കാരായ നിങ്ങള്‍ തന്ന പരിഗണനയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി...

  ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു സംശയം തോന്നുന്നില്ലേ? അതായത് ഇതോടു കൂടി ഞാന്‍ എഴുത്ത് നിറുത്തുകയാണ്‌യാണോ എന്നുള്ള സംശയം? അതെ സുഹൃത്തുക്കളെ ഞാന്‍ നിറുത്തുകയാണ്‌...പക്ഷെ എഴുത്തല്ല കേട്ടോ. നിറുത്തുന്നത് പട്ടാള ജീവിതമാണ്. . രണ്ടായിരത്തി പത്തു ജനുവരി ഒന്ന് മുതല്‍ ഞാന്‍ പട്ടാളക്കാരനല്ലാത്ത ഒരു സാധാരണ ബ്ലോഗര്‍ ആകാന്‍ പോകുന്നു എന്നുള്ള വിവരം സന്തോഷത്തോടെ അതിലേറെ വിഷമത്തോടെ അറിയിച്ചു കൊള്ളുന്നു..

  നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ കടന്നു പോയത് എങ്ങിനെ എന്ന് ഞാന്‍ അറിഞ്ഞില്ല. പല സ്ഥലങ്ങള്‍, പല നാട്ടുകാര്‍, പല സംഭവങ്ങള്‍ എല്ലാം ഇന്നലത്തെ പോലെതന്നെ ഓര്‍ക്കുന്നു...അതില്‍ ചില കഥകള്‍ ഞാന്‍ നര്‍മത്തില്‍ കലര്‍ത്തി നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിച്ചു..അതെല്ലാം നല്ലവരായ ബൂലോഗര്‍ സ്വീകരിച്ചു. എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു. പ്രോത്സാഹനനങ്ങള്‍ ആവോളം തന്നു..എന്നെ നിങ്ങള്‍ ഒരു എഴുത്തുകാരനാക്കി..
  (എഴുത്തുകാരന്‍!!! ????)

  നന്ദി..സുഹൃത്തുക്കളെ.... ഹൃദയം നിറഞ്ഞ നന്ദി...

  എന്നുവച്ച് ഞാന്‍ ബൂലോഗം വിടുന്നില്ല കേട്ടോ. " ബൂലോഗത്തില്‍ കാലു കുത്തിയാല്‍ അടിച്ചു നിന്റെ മുട്ടു കാലൊടിക്കും" എന്ന് നിങ്ങള്‍ പറയുന്നത് വരെ ഞാന്‍ ബൂലോഗത്ത് കാണും. പറ്റുന്നത് പോലെയൊക്കെ എഴുതും. ബൂലോഗരായ എല്ലാ മാന്യ വായനക്കാരും സഹകരിക്കണം. സഹായിക്കണം. അനുഗ്രഹിക്കണം. ആശീര്‍വദിക്കണം.

  നന്ദിയോടെ സ്നേഹത്തോടെ
  നിങ്ങളുടെ സ്വന്തം രഘുനാഥന്‍.

  ReplyDelete
 2. കലക്കി അണ്ണാ.....

  പട്ടാള ജീവിതം അവസാനിപ്പച്ചാലും ബ്ലോഗ്‌ എഴുത്ത് നിര്‍ബാധം തുടരുക......
  ആശംസകള്‍.

  ReplyDelete
 3. ഹ ഹ ഹ രസിച്ചു...
  വെളിയിൽ ഇറക്കേണ്ടവരെ പിടിച്ചു
  വെളിക്കിറക്കിയാൽ ഇങ്ങനെയിരിക്കും..
  കൊള്ളാം..
  ഇനി വെറുമൊരു സാദാ ബ്ലോഗർ ആകുന്നു
  എന്നറിയുന്നതിലും പെരുത്ത്‌ സന്തോഷം..!

  ReplyDelete
 4. ഭാഷ വരുത്തുന്നോരോ പ്രശ്നങ്ങളെ-
  കൊള്ളാം പട്ടാളാ

  ReplyDelete
 5. ഇനി പുതിയൊരു ജീവിതം.എന്തായാലും ഇവിടൊക്കെ കാണുമല്ലോ??
  :)
  പോസ്റ്റ് കൊള്ളാട്ടോ

  ReplyDelete
 6. ഹഹഹ......കലക്കന്‍ പോസ്റ്റ്‌ !!
  പുതിയ ജീവിതത്തിന്‌ ആശംസകള്‍ :)

  ReplyDelete
 7. ഹ ഹ. ശരിയ്ക്കു ചിരിച്ചു, മാഷേ. ആ വല്യമ്മ കാരണം പാവം ഡ്രൈവര്‍ കുഴങ്ങി അല്ലേ?

  ഇതു പോലെ ചില വല്യമ്മമാരെ പലപ്പോഴും കണ്ടിട്ടുണ്ട് :)

  ReplyDelete
 8. സിവിലിയന്‍ ജീവിതം സുഖകരമാവാന്‍ എല്ലാ വിധ ആശംസകളും.

  ReplyDelete
 9. അങ്ങനെ ജീവിതത്തിന്റെ അടുത്ത ഘട്ടം..
  ഇനി ഇവിടെ സജീവമാകുമല്ലോ അല്ലെ...

  ReplyDelete
 10. രഘുനാഥാ,
  ഇനിയൂം എഴുതുക....പട്ടാളക്കഥകൾ പറഞ്ഞ അതേ ലാഘവത്തിൽ തുടർന്നുള്ള ജീവിതാനുഭവങ്ങളും പോസ്റ്റുകളാവട്ടെ...ആശംസകൾ...

  ReplyDelete
 11. ennaalum aa kavikkanrante oru karyam

  ReplyDelete
 12. ഈ നമ്പര്‍ ലിമിറ്റഡ് സ്റ്റോപ്പ് നിര്‍ത്താന്‍ വേണ്ടി പലരും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്...എന്നാലതിന് പൊടിപ്പും തോങ്ങലും കേറ്റിയപ്പോള്‍ ഉഷാറായി....

  ReplyDelete
 13. "മഴ പെയ്യുമ്പോള്‍ മാക്രികള്‍ കരയുന്നത് എന്തുകൊണ്ട്? "

  "അത് താന്‍ പോയി മാക്രിയോടു ചോദിക്ക്"

  കൊള്ളാം..

  ReplyDelete
 14. ഇതുവരെ പറഞ്ഞ എല്ലാകഥയും വളരെ ആസ്വദിച്ചു. നാട്ടില്‍ ജനം സമാധാനത്തില്‍ ഉറങ്ങുന്നത്
  അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്‍ മൂലമാണ്, പല സംഭവങ്ങളും നര്‍മ്മത്തില്‍ പൊതിഞ്ഞ് വായനക്കരുടെ മുന്നില്‍ തന്നപ്പോഴും അതിന്റെ ഗൗരവം ചോര്‍ന്നില്ല ചിന്തിക്കാന്‍ വക നല്‍കുകയും ചെയ്തു.. പട്ടാളജിവിതത്തില്‍ നിന്ന്‍ തിരികെ വരുന്നു എന്ന വാര്‍ത്ത ആശ്വാസത്തോടെ കേള്‍ക്കുന്നു. ഇന്ന് വരെ അനുഗ്രഹിച്ച ഈശ്വരന്‍ ഇനിയുള്ള നാളുകളും നന്മയും ആയുരാരോഗ്യവും ദീര്‍ഘായുസ്സും മനസമാധാനവും തന്ന് കാത്ത് രക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
  പുതുവല്‍സരാശംസകളോടെ മാണിക്യം

  ReplyDelete
 15. ഓള്‍ഡ് ലാന്‍ഗ്ഗ്വേജ് അറിയാത്തവന്മാരെയൊക്കെ പിടിച്ച് വണ്ടിയോടിക്കാന്‍ ഏല്‍പ്പിച്ചാല്‍ ഓള്‍ഡ് ലേഡീസും ജെന്റ്സുമെല്ലാം പെട്ടുപോകും :-))

  ഇത്രയും കാലം നമ്മുടെ അതിര്‍ത്തി പൊന്നുപോലെ കാത്ത പൊന്ന് പട്ടാളമേ... ജയ് ജവാന്‍!!

  ശിഷ്ടകാലം ഇനി ഈ ബൂലോക പട്ടാളക്കാരനായി തുടരുക!

  ReplyDelete
 16. നന്ദി പ്രിയ ജോണ് പൂങ്കാവ്

  ReplyDelete
 17. നന്ദി പണിക്കരേട്ടാ

  ReplyDelete
 18. നന്ദി കാട്ടിപ്പരുത്തി സാര്‍

  ReplyDelete
 19. നന്ദി തെക്കേടന്‍

  ReplyDelete
 20. നന്ദി കണ്ണാ..
  ഇനി ഹരിപ്പാട് വരുമ്പോള്‍ കാണാം.. ഞാന്‍ മിക്കവാറും നാട്ടില്‍ കാണും

  ReplyDelete
 21. നന്ദി ബിജു കോട്ടില

  ReplyDelete
 22. നന്ദി ആര്‍ദ്ര ആസാദ്

  ReplyDelete
 23. നന്ദി ഷൈന്‍ നരിതൂക്കില്‍

  ReplyDelete
 24. നന്ദി പ്രിയ മാണിക്യം...
  നാട്ടില്‍ എത്തിയ വിവരം ഞാന്‍ അറിഞ്ഞിരുന്നു...പക്ഷെ റിട്ടയര്‍മെന്റ് സംബന്ധമായ കാര്യങ്ങളാല്‍ അല്പം തിരക്കില്‍ ആയിപ്പോയത് കൊണ്ട് നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. ഇനിയും വരുമ്പോള്‍ കാണാം എന്ന്ആശിക്കുന്നു..

  ReplyDelete
 25. പാവം ഡ്രൈവര്‍ അല്ലെ :(

  ശങ്കിക്കണ്ട, എഴുത്തുകാരന്‍ തന്നാ ട്ടോ...ഇനി കുറെയതികം കഥകള്‍ കേള്‍ക്കാലോ...പോരട്ടെ പോരട്ടെ :)

  ReplyDelete
 26. നല്ല പോസ്റ്റ്.

  18 വര്‍ഷത്തെ രാഷ്ട്രസേവനത്തില്‍ നിന്നു വിരമിക്കുമ്പോള്‍... ഒരു ഷേക്ക് ഹാന്‍ഡ് തരണോ അതോ സല്യൂട്ട് തരണോ???

  നിറഞ്ഞ സ്നേഹത്തോടെ ഒരു കൂപ്പുകൈ...

  ആശംസകള്‍

  ReplyDelete
 27. നന്ദി ശ്രീ വല്ലഭന്‍

  ReplyDelete
 28. കൂപ്പു കൈകളോടെ നന്ദി..ജയകൃഷ്ണന്‍ മാഷേ

  ReplyDelete
 29. രാഷ്ട്രസേവനത്തിനു ഒരു സല്യൂട്ട് !!!!!!

  പൊസ്റ്റ് ചറ പറാ എന്നു വെരെട്ടെ...

  ReplyDelete
 30. നന്ദി ക്യാപ്ടന്‍ സാബ്

  ReplyDelete
 31. hi hi ..

  puthiya avatharathinaayi aashamsakal ..

  ReplyDelete
 32. ഇനി നാട്ടിലെ കഥകള്‍ക്കായി കാത്തിരിക്കാം.
  ജീവിതത്തിന്റെ ഈ രണ്ടാം ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 33. വല്യമ്മ കഥ തകര്‍ത്തു വാരി.
  നാടിനു താങ്കള്‍ നല്‍കിയ വിലപെട്ട സേവനങ്ങള്‍ക്ക് ഒരു പൌരന്‍ എന്ന നിലയില്‍ എന്റെ സല്യൂട്ട്. തുടര്‍ന്നും എഴുതുക, ആശംസകള്‍

  ReplyDelete
 34. നന്നായി ചിരിപ്പിച്ചു. :)

  എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 35. രഘുനാഥന്‍‌മാഷേ പോസ്റ്റ് നന്നായീട്ടാ. സിവിലിയനാകുന്നത് കൊള്ളാം. സ്റ്റോക്കുള്ള പട്ടാളക്കഥകള്‍ ഇനിയും പോന്നോട്ടെ. മുഷിയില്ല :))

  ReplyDelete
 36. നന്ദി തെച്ചിക്കോടന്‍ മാഷേ

  ReplyDelete
 37. ശരിക്കും ചിരിച്ചു !
  18 വര്‍ഷത്തെ രാജ്യ സേവനത്തിനു ഒരു സല്യൂട്ട് !!!!
  തുടര്‍ന്നും പട്ടാള കഥകള്‍ പ്രതീക്ഷിക്കാമല്ലോ അല്ലെ?

  ReplyDelete
 38. നന്ദി രമണിഗ

  തീര്‍ച്ചയായും പ്രതീക്ഷിക്കാം...നര്‍മ്മത്തില്‍ പൊതിഞ്ഞ പട്ടാളക്കഥകള്‍ പറയാന്‍ ഇനിയും ബാക്കി ........

  ReplyDelete
 39. ' ബസ് സ്റ്റാണ്ട് വിറയ്ക്കുന്ന രീതിയിലുള്ള ആക്രോശം കേട്ട ഡ്രൈവര്‍ അന്തം വിട്ടിരുന്നു. വല്യമ്മയുടെ വെപ്രാളം കണ്ടു വണ്ടി പറപ്പിച്ചു വിടാന്‍ ഡ്രൈവറോട് ആജ്ഞാപിച്ച നല്ല ശമരിയാക്കാരനായ യാത്രക്കാരന്‍ അതുവഴി വന്ന മറ്റൊരു ബസ്സില്‍ കയറിപ്പോയത് ഡ്രൈവര്‍ മാത്രം കണ്ടില്ല.'

  aa nalla samariyakaran thangal allallo, alleee?

  ReplyDelete
 40. ഇത്രയും നാള്‍ തോക്കും പിടിച്ച് പട്ടാളക്കഥകള്‍ കേള്‍പ്പിച്ചത് ബൂലോകര്‍ സഹിച്ചു, തോക്കില്ലാതെയാണെങ്കിലും ഇനിയും സഹിക്കും (അല്ലാതെ നിവര്‍ത്തിയില്ലല്ലോ).
  ഇനി തോക്കില്ലാതെ നാട്ടുകാരുടെ നേര്‍ക്ക് പട്ടാളക്കഥയുടെ ‘ഉണ്ടകള്‍ ‘ ഉതിര്‍ക്കുന്ന ‘എക്സ്’നെ നാട്ടുകാര്‍ കൂടി സഹിക്കട്ടെ. ഹഹ.

  വിശ്രമജീവിതത്തിന്‍ ആശംസകളോടെ.

  ReplyDelete
 41. ആദ്യായിട്ടാ ഈ വഴിയൊക്കെ സംഭവം അങ്ങട്ട് രസിച്ചു..

  ഇനി തുടര്‍ച്ചയായി പോരട്ടെ കഥകള്‍..

  ആശംസകള്‍

  ReplyDelete
 42. നര്‍മത്തില്‍ പൊതിഞ്ഞ പട്ടാള കഥകള്‍ ധാരാളം പോരട്ടെ, കൂടെ സിവിലിയന്‍ കഥകളും. വല്യമ്മ ചിരിപ്പിച്ചു. പാവം ഡ്രൈവര്‍.

  ReplyDelete
 43. നന്ദി അരുണ്‍ .അയ്യോ അത് ഞാനല്ല കേട്ടോ

  ReplyDelete
 44. താങ്കൂ കൃഷേ..സഹിക്കണം സഹിച്ചേ പറ്റൂ.. ഹി ഹി

  ReplyDelete
 45. നന്ദി നജിം..ഇനിയും വരണേ

  ReplyDelete
 46. കൊള്ളാം പട്ടാളം വല്യമ്മയെ വെളിക്കിറക്കി അല്ലെ ...

  പിന്നെ പട്ടാള ജീവിതം തീര്‍ന്നാലും ക്വാട്ട കിട്ടുമല്ലോ ...സമാധാനം ...അതും അടിച്ചോണ്ട് എഴുത്ത് തുടരൂ ....വന്ദേ മാതരം

  ReplyDelete
 47. പട്ടാളക്കഥയുടെ അത്ര രസം പോരാ....

  ReplyDelete
 48. ആഹ കൊള്ളാം. അപ്പൊ പട്ടാള ജീവിതം മതിയാക്കി അല്ലെ ..ഇപ്പൊ നാട്ടില്‍ എവിടെയാ ജോലി ചെയ്യുന്നേ ?

  ReplyDelete
 49. すみません! [url=http://japanese-garden.org]バイアグラ 個人輸入[/url] バイアグラ

  ReplyDelete