Tuesday, July 12, 2011

എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : അവസാന ഭാഗം

 
 
എന്റെ അടുത്ത കസേരയില്‍ ഇരിക്കുന്ന വിശ്വവിഖ്യാതനായ ശാസ്ത്രകാരന്റെ അതേ മുഖച്ഹായയുള്ള ആ വയോധികനോട് ഞാന്‍  ആദരപൂര്‍വ്വം ചോദിച്ചു..

എന്താ സാറിന്റെ പേര്...?

രഘുനാഥന്‍...

രഘുനാഥന്‍...?

ഇനി എന്റെ പേരാണോ അദ്ദേഹം ചോദിക്കുന്നത്? എനിക്ക് സംശയമായി.

അതേ ഞാന്‍ രഘുനാഥന്‍....രഘുനാഥന്‍ എന്നു തന്നെ പറയണം...അല്ലാതെ " രഘുനാഥ്  " എന്നു സ്റ്റൈലില്‍ പറയരുത് ...അദ്ദേഹം ഓര്‍മിപ്പിച്ചു.

ശരി സാര്‍...ഞാനും ഒരു രഘുനാഥനാണ്. പരിചയപ്പെട്ടതില്‍ സന്തോഷം.

പ്രായത്തില്‍ അല്പം മൂപ്പുണ്ടെങ്കിലും എന്റെ അതേ പേരുകാരനായ ഒരാളെ അടുത്തു  കിട്ടിയതോടെ   എന്റെ വിറയല്‍ അല്പം  കുറഞ്ഞു. ബ്ലോഗിനെപ്പറ്റി എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ രഘുനാഥന്‍ സാറിനു ചുരുക്കത്തില്‍ പറഞ്ഞു കൊടുത്തു.

ഇതിനിടയില്‍ മീറ്റ് തുടങ്ങി..

സ്റ്റേജില്‍ കയറാന്‍ വിറച്ചിരുന്ന എനിക്ക്  "സെന്തില്‍" എന്ന ബ്ലോഗറുടെ  വ്യത്യസ്തമായ രീതിയിലുള്ള പരിചയപ്പെടുത്തല്‍  തുടങ്ങിയതോടെ അല്‍പ്പം കൂടുതല്‍ ധൈര്യം കിട്ടി.

സാധാരണ രീതിയില്‍ ഒരു ബ്ലോഗര്‍ മൈക്കുമായി സ്റ്റേജില്‍  കയറി തന്റെ പേരും ബ്ലോഗിന്റെ പേരും പറയുകയാണ്‌ പതിവെന്നാണ് മറ്റു ബ്ലോഗ്‌ മീറ്റുകളുടെ വാര്‍ത്തകളില്‍ കണ്ടിട്ടുള്ളത്. അങ്ങിനെയാണെങ്കില്‍ എന്നെപ്പോലെ സഭാകമ്പമുള്ള ആളുകള്‍ക്ക് വിറയല്‍ വന്നാല്‍ പിടിക്കാനായി അടുത്തു വല്ല മൈക്ക്  സ്റ്റാണ്ടോ  മേശയോ കസേരയോ എന്തെങ്കിലും കിട്ടുമായിരുന്നു.

പക്ഷെ സെന്തില്‍ അതിനുള്ള ഇട കൊടുത്തില്ല. പകരം മൂന്നും നാലും പേരെ ഒരുമിച്ചു വിളിച്ചു അവരോടു രസകരമായ ചോദ്യങ്ങള്‍ ചോദിക്കുകയും കഥകള്‍ പറയിക്കുകയും ചെയ്തു.

എന്നിരുന്നാലും പരിചയ സമ്പന്നരായ ബ്ലോഗ്‌ പുലികളില്‍പ്പെട്ട  ഷെരീഫ് ഇക്ക, സാബു കൊണ്ടോട്ടി, പൊന്മളക്കാരന്‍, കേരളദാസനുണ്ണി സാര്‍ എന്നിവരൊക്കെ സെന്തിലിന്റെ മുന്നില്‍ നിന്നു വിരളുന്നതും വിയര്‍ക്കുന്നതും കാണാന്‍ നല്ല രസമായിരുന്നു.

ഫ്ലാഷുകള്‍ തെരു തെരെ മിന്നിച്ചു കൊണ്ട് സ്റ്റേജിനു ചുറ്റും പമ്മി നടന്ന കാര്‍ന്നോര്‍,   എന്റെയും രഘുനാഥന്‍ സാറിന്റെയും ഒന്നു രണ്ടു ക്ലോസ് അപ്പ്‌  ഷോട്ടുകള്‍ എടുക്കുന്നത്  കണ്ടു.

കമ്പര്‍, സംഷി എന്നിവര്‍ എല്ലാം ശ്രദ്ധിച്ചുകൊണ്ട്  ഹാളിന്റെ ഒരു മൂലയില്‍ പതുങ്ങി ഇരിക്കുന്നതും സെന്തില്‍ അവരെ കയ്യോടെ പൊക്കി സ്റ്റേജില്‍ കയറ്റുന്നതും കണ്ടു.

 റോഡരികുകാരന്‍ സന്തോഷ്‌,  മണി മണിപോലെ സംസാരിക്കുന്ന  മണികണ്ഠൻ, കമ്പിത്തിരി  പോലെയാണ്  രൂപമെങ്കിലും മത്താപ്പ് പോലെ കത്തുന്ന  ദിലീപ് അനൂപ് വർമ്മ, വണ്ടിപ്രാന്തനായ രാകേഷ്,  കവിതയുടേയും കഥയുടേയും അസ്കിതയുള്ള യൂസഫ, മീറ്റില്‍ വന്നവരെ മുഴുവന്‍ ഫോക്കസിലാക്കാന്‍ വന്ന പുണ്യാളന്‍, നിറച്ചാര്‍ത്ത് പോലെയുള്ള  ജയരാജ് ,രജി മലയാലപ്പുഴ, ജോസ് ആന്റണി, ഒടിയന്‍ ശ്രീജിത്ത്‌,  പി കുമാരന്‍ , ഷിബു ഫിലിപ്പ്, ജേക്കബ് രാജന്‍സന്ദീപ്‌ പാമ്പള്ളി, ഷിനോജ്, അനൂപ്‌ കുമാര്‍, തൂതപ്പുഴയുടെ ഓരത്തു നിന്നും വരുന്ന മുനീര്‍, അജയകുമാര്‍, ശിഹാബ് ,ജോസഫ്‌ ആന്റണി പിന്നെ എന്റെ സ്വന്തം നാട്ടുകാരന്‍ മഹേഷ്‌ ചെറുതന എന്നിവരെല്ലാം സെന്തിലിന്റെ കരാള ഹസ്തങ്ങളില്‍ കുടുങ്ങി ചക്രശ്വാസം   വലിക്കുന്നത്  ചങ്കിടിപ്പോലെ ഞാന്‍ നോക്കികണ്ടു.

ബ്ലോഗര്‍ പുലികളിലെ ബുജിയായ  വട്ടപ്പറമ്പുകാരന്‍ പ്രവീണ്‍  ഹാളിന്റെ സൈഡിലുള്ള പുസ്തക വില്‍പ്പന ശാലയില്‍  "ഓണര്‍ കം മാനേജര്‍ കം സെയില്‍സ് മാന്‍" എന്ന രീതില്‍ ഗമയില്‍ ഇരിക്കുകയാണ്. 

ഇടയ്ക്ക്  തന്റെ നീളന്‍ കുപ്പായത്തിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ടു   ലൈവ് ഷോ നിയന്ത്രിക്കുന്ന ജോയുടെ അടുത്തുപോകുന്നതും  "വെബ്‌ ക്യാമറ ഇങ്ങനെ സദസ്സിലേയ്ക്ക് തന്നെ ഫോക്കസ്  ചെയ്‌താല്‍ സൈഡിലെ  പുസ്തകസ്റ്റാളില്‍  ഇരിക്കുന്ന തന്റെ  ഫോട്ടോ അതില്‍ വരുമോ"  എന്നോ മറ്റോ അന്വേഷിച്ചിട്ട്  തിരിച്ചു  വില്പനസ്റ്റാളിലേയ്ക്ക്  പോകുന്നതും കണ്ടു.

വെള്ളമുണ്ടിന്റെ പരസ്യത്തിലെ   മമ്മൂട്ടിയെപ്പോലെ കയ്യുംകെട്ടി  ഒരു മൂലയില്‍ നിന്നു സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണ്    പൊറാടത്ത് .

കുമാരനോടും ചാണ്ടിച്ചനോടും കുശലം പറയുന്ന   സൂപ്പര്‍ഫാസ്റ്റുകാരന്‍  അരുണ്‍ കായംകുളം... 

അങ്ങിനെ നയന മനോഹരമായ പുലിക്കാഴ്ച്ചകളിലൂടെ സമയം പോയതറിയാതെ ഞാന്‍ ഇരുന്നു.

ഓഫീസില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക്  ഒരു മണിക്കൂറിനകം എത്തിക്കൊള്ളാം  എന്ന ഉറപ്പിന്മേല്‍ കള്ളം പറഞ്ഞു പുറത്തു ചാടിയ ഞാന്‍ പെട്ടെന്നാണ് വാച്ചിലേയ്ക്ക് നോക്കിയത്.

സമയം  പന്ത്രണ്ടു മുപ്പത്തഞ്ച്. !!!

ഈശ്വരാ ഇനി ഓഫീസ്സില്‍ ചെല്ലുമ്പോള്‍ അര ദിവസത്തെ ലീവ് കട്ട് ചെയ്യാതിരുന്നാല്‍ ഭാഗ്യം...ഞാന്‍   ഞെട്ടിയെഴുനേറ്റു. എന്നിട്ട് പുറത്തു ചാടാനുള്ള എളുപ്പ വഴി നോക്കി.

രക്ഷപ്പെടാനുള്ള വഴി നോക്കി നടന്ന ഞാന്‍ ചെന്നു പെട്ടത്   നന്ദപര്‍വ്വം നന്ദപ്പന്റെ  മുന്നില്‍. കൂടെ കുമാരസംഭവം ഫയിം കുമാരന്‍.!!!

സെന്തിലിന്റെ കയ്യില്‍ പെടാതെ  ചാടിപ്പോകാനുള്ള  എന്റെ തന്ത്രമാണ്  എന്നു തെറ്റിദ്ധരിച്ച  അവര്‍ എന്നെ പിടിച്ച പിടിയാലെ സെന്തിലിനു കൈമാറി.

ദൈവമേ... സംഭവിക്കാനുള്ളതു സംഭവിച്ചു കഴിഞ്ഞു.

മൈക്ക് കയ്യില്‍ കിട്ടിയതോടെ എനിക്ക് സാങ്കേതിക തടസം തുടങ്ങി. എങ്കിലും മുക്കിയും മൂളിയും ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്  ഹാളിലെ ഏറ്റവും പിറകിലെ നിരയില്‍ ഇരിക്കുന്നവരെ ഞാന്‍ കണ്ടത്.

കുസുമം ചേച്ചി...ഇന്ദ്രസേന, നന്ദിനി...അഞ്ജു നായര്‍, സിയ, ശാലിനി. എലിസബത്ത്  സോണിയ  പിന്നെ അഞ്ജലി എന്ന മഞ്ഞുതുള്ളി..

ഈ തുള്ളികളെല്ലാം കൂടി എന്നെ മുക്കിക്കൊല്ലാനുള്ള പ്ലാന്‍ ആവിഷ്കരിക്കുകയാണോ?

എന്നെത്തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കുകയാണ് ആ ബ്ലോഗിണികള്‍...

അതോടെ എന്റെ സാങ്കേതിക തടസ്സം   വിറയലിന്   വഴിമാറി...ബോധക്കേട്  വരാനുള്ള  ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി...

പെട്ടെന്ന് ഞാന്‍  മൈക്ക് സെന്തിലിനെ ഏല്പിച്ചു ..പിന്നെ  ഒരുവിധത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടു...

(പ്രിയരേ...എന്റെ ആദ്യത്തെ ബ്ലോഗ്‌  മീറ്റായതുകൊണ്ടാണ്   ഇത്രയും  നീട്ടിവലിച്ചെഴുതിയത്.  ബോറായെങ്കില്‍ ക്ഷമിക്കണം. ഇങ്ങനെയൊക്കെ എഴുതിയതില്‍  ആര്‍ക്കെങ്കിലും വ്യക്തിപരമായി   വിഷമമുണ്ടായിട്ടുണ്ടെങ്കില്‍  സദയം പൊറുക്കണം. ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അറിയിക്കട്ടെ...ഈ  മീറ്റ്   ഇത്ര മനോഹരമായി സംഘടിപ്പിക്കുവാന്‍ ശ്രമിച്ച ഡോക്ടര്‍ ജയന്‍  ഏവൂര്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകരെ   എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആ നല്ല  സംഘാടകര്‍ക്കുള്ള  നന്ദിയും ഈ മീറ്റില്‍ പങ്കെടുത്ത എല്ലാ ബ്ലോഗര്‍ന്മാര്‍ക്കുമുള്ള  ആശംസകളും അര്‍പ്പിച്ചുകൊണ്ട്    ഈ കുറിപ്പ്  ഇവിടെ നിര്‍ത്തുന്നു.)


 

20 comments:

 1. എന്റെ ആദ്യത്തെ ബ്ലോഗ്‌ മീറ്റായതുകൊണ്ടാണ് ഇത്രയും നീട്ടിവലിച്ചെഴുതിയത്. ബോറായെങ്കില്‍ ക്ഷമിക്കണം. ഇങ്ങനെയൊക്കെ എഴുതിയതില്‍ ആര്‍ക്കെങ്കിലും വ്യക്തിപരമായി വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ സദയം പൊറുക്കണം

  ReplyDelete
 2. chetta kalakki...........neeti valichonnumilla....annu kandenkilum vishadamaayi parichayappedan pattiyilla....ini kaanumbol aavatte alle...??/

  ReplyDelete
 3. ഒട്ടും ബോറായിട്ടില്ല. നന്നായി എഴുതി.

  ReplyDelete
 4. പട്ടാളം ഫയറിംഗ് തുടരുകയാണല്ലോ? വെടിനിറുത്തല്‍ ഉടനെയുണ്ടാകുമോ ?ഹ ഹ ഹ .....
  വ്യത്യസ്തമായി മീറ്റിനെ വിലയിരുത്തുന്ന പോസ്റ്റ്‌.
  അഭിനന്ദനങള്‍.

  ReplyDelete
 5. നന്ദി അഞ്ജൂ..
  നന്ദി കേരളദാസനുണ്ണി സാര്‍...
  നന്ദി രജി...
  ഇതിന്റെ മുന്‍പോസ്റ്റുകള്‍ അഭിപ്രായമെഴുതിയ എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 6. നന്നായിട്ടുണ്ട് !!

  ReplyDelete
 7. അങ്ങിനെ വെടിനിറുത്തൽ പ്രഖ്യാപിച്ചു. ഇനി ധൈര്യമായി വിറച്ചോളൂ.

  ReplyDelete
 8. അപ്പോ, കയ്യടി!

  ഇപ്പോ വിറ ഒക്കെ മാറിയില്ലേ?

  ഇനി സകല മീറ്റുകളിലും വന്നോളണം!

  ReplyDelete
 9. അപ്പോ, കയ്യടി!

  ഇപ്പോ വിറ ഒക്കെ മാറിയില്ലേ?

  ഇനി സകല മീറ്റുകളിലും വന്നോളണം!

  ReplyDelete
 10. mashe.. moonu postum ottayadikk vayichu.. kidilan..

  enikkitt thangiyathum kandu :) phonil samsarikkumbolulla pattalathe avide kanathirunnath ee vira karanamanenn eppolalle manassilayath... eniyum kanam mashe..

  ReplyDelete
 11. നന്നായിരിക്കുന്നു. ഇനി തൊടുപുഴ കാണാം..

  ReplyDelete
 12. സംഗതി ഉഗ്രനായീ പട്ടാളം.....അഭിനന്ദനങ്ങള്‍

  ReplyDelete
 13. പട്ടാളമേ,
  മെഷീന്‍ ഗണ്ണും പീരങ്കിയുമായി അതിര്‍ത്തിയില്‍ ശത്രുസൈന്യത്തെ തുരത്തിയോടിക്കാന്‍ നിയോഗിക്കപ്പെട്ട പട്ടാളക്കാരന്‍ തന്നെയോ കേവലം ഒരു മൈക്കിനു മുന്നില്‍ പതറിയത്? ഒരു മൈക്ക് പിടീക്കാന്‍ പറ്റിയില്ലെങ്കില്‍ ഒരു മെഷീന്‍ ഗണ്‍ പിടിക്കുന്നതെങ്ങിനെ??

  എന്തായാലും “ഞാന്‍ കാരണം” (ക്ഷണിച്ചതും വഴി പറഞ്ഞു തന്നതും, മീറ്റിനെത്തിച്ചതും ആ ക്രെഡിറ്റൊക്കെ എനിക്ക് കിട്ടണം) ഒരു നല്ല മീറ്റിനെത്തിയല്ലോ!! നന്ദി. പോസ്റ്റിനും.

  അപ്പോള്‍ അടുത്ത കോണ്ടസ്സാ?? എന്നാ??

  ReplyDelete
 14. നന്ദേട്ടാ...
  തോക്ക് പിടിച്ചു വെടി വയ്ക്കുന്നത് ആരുടെയെങ്കിലും മുന്നില്‍ നിന്നാണോ? വല്ല കുറ്റിക്കാട്ടിലും മറ്റും ആരും കാണാതെ പതുങ്ങി ഇരുന്നല്ലേ?
  ആ മൈക്ക് തന്നിട്ട് ഏതെങ്കിലും മേശയുടെയോ കസേരയുടെയോ മറവില്‍ പതുങ്ങിക്കിടന്നു സംസാരിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒന്ന് കസറിയേനെ..
  അടുത്ത മീറ്റില്‍ അതിനുള്ള സൗകര്യം ഒപ്പിച്ചു തരുമോ...? ഹ ഹ
  അടുത്ത മീറ്റില്‍ കൊണ്ടെസ്സാ എന്റെ വക..പോരെ...

  കമന്റുകള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി...

  ReplyDelete
 15. ഈ തുള്ളികളെല്ലാം കൂടി എന്നെ മുക്കിക്കൊല്ലാനുള്ള പ്ലാന്‍ ആവിഷ്കരിക്കുകയാണോ?

  രഘുവേട്ടാ, ചേട്ടന്‍ സംസാരിച്ചിരുന്നെങ്കില്‍ അത് സംഭവിച്ചേനെ അല്ലെ ??

  (കുറുപ്പിന്റെ കണക്കു പുസ്തകം)

  ReplyDelete
 16. "വെബ്‌ ക്യാമറ ഇങ്ങനെ സദസ്സിലേയ്ക്ക് തന്നെ ഫോക്കസ് ചെയ്‌താല്‍ സൈഡിലെ പുസ്തകസ്റ്റാളില്‍ ഇരിക്കുന്ന തന്റെ ഫോട്ടോ അതില്‍ വരുമോ" എന്നോ മറ്റോ അന്വേഷിച്ചിട്ട് തിരിച്ചു വില്പനസ്റ്റാളിലേയ്ക്ക് പോകുന്നതും കണ്ടു....

  അന്നത്തെ അനുഭവങ്ങള്‍ക്കൊപ്പം ഇത്തരം രെസകരമായ നിമിഷങ്ങള്‍ അതിന്റേതായ നര്‍മ്മത്തില്‍ അവതരിപ്പിച്ചു പൊലിപ്പിക്കാന്‍ ചേട്ടായിക്ക് കഴിഞ്ഞിട്ടുണ്ട്..എന്താ പറയുക.. ഇടിവെട്ട് ഹിറ്റ് എന്നൊക്കെ പറയാം..കാരണം ചില വരികള്‍ അത്രയ്ക്ക് ചിരിപ്പിച്ചു ..

  ReplyDelete
 17. മീറ്റിൽ കണ്ടെങ്കിലും വീഡിയോ പിടിത്തം കാരണം വിശദമായി പരിചയപ്പെടാൻ കഴിഞ്ഞില്ല. ഫോട്ടോയും വീഡിയോയും പോസ്റ്റിയിട്ടുണ്ട്. വന്നു കാണുമല്ലോ? http://kaarnorscorner.blogspot.com

  ReplyDelete
 18. കമന്റിയ എല്ലാവര്‍ക്കും റൊമ്പ നന്ദ്രി...:))

  ReplyDelete
 19. പ്രിയ രഘുവേട്ടോ, പെട്ടെന്ന് ഒരു വിദേശയാത്ര വേണ്ടിവന്നതുകൊണ്ട് മീറ്റാൻ പറ്റിയില്ല. കഷ്ടായിപ്പോയി. ഇനി നെക്സ്റ്റ് ടൈം.

  ReplyDelete
 20. നന്നായി എഴുതി. അഭിനന്ദനങള്‍.

  ReplyDelete