Wednesday, March 21, 2012

എന്ട്രിക ലക്സിയും ഒരു പുട്ടുകുറ്റിയും.

"എടാ രഘൂ  നമുക്കൊരു പുട്ടുകുറ്റി വാങ്ങിയാലോ? രാവിലത്തെ  ബ്രേക്ക് ഫാസ്റ്റിനു  പുട്ടും കടലയും   നല്ല  കോമ്പിനേഷനാ"

എറണാകുളം മറൈന്‍ ഡ്രൈവിനോടു  ചേര്‍ന്നുള്ള വഴിയരികില്‍   നിരത്തിവച്ചിരിക്കുന്ന മുള കൊണ്ടു നിര്‍മ്മിച്ച പുട്ടുകുറ്റികള്‍ കണ്ടപ്പോഴാണ്  എന്റെ സുഹൃത്തായ കുറുപ്പുസാറിന്റെ പുട്ടുകുടം പോലുള്ള തലയില്‍ ആ "പുട്ടാശയം"  ഉദിച്ചത്.

"ആഹാ അതു കൊള്ളാം" 

ആവി പറക്കുന്ന പുട്ട്  പപ്പടവും  കടലയുമിട്ടു  കുഴച്ചു ലഡ്ഡു പോലെയുള്ള ഉരുളകളാക്കി  ഘോരഘോരം വെട്ടിവിഴുങ്ങുന്ന കാര്യമോര്‍ത്തപ്പോള്‍ എന്റെ വായില്‍ ഒരു കപ്പലോടിക്കാനുള്ള വെള്ളം ഞാനറിയാതെ നിറഞ്ഞു.

പണ്ടത്തെ  ആളുകള്‍ അരിയും നെല്ലും മറ്റും അളക്കാനായി  ഉണ്ടാക്കിയിരുന്ന   നാഴിയുടെ രൂപത്തിലാണ്   പുട്ടുകുറ്റിയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്.   പുട്ടുണ്ടാക്കുമ്പോള്‍ കൈ പൊള്ളാതിരിക്കാനായി  അതിന്റെ പുറത്തു കയറു കൊണ്ടു ചുറ്റി വരിഞ്ഞിട്ടുണ്ട്.  പുട്ടുകുറ്റി കൂടാതെ  മുള ഉപയോഗിച്ചുണ്ടാക്കിയ മറ്റു പല സാധങ്ങളും അവിടെ വച്ചിരുന്നു. 

ഒരു പുട്ടുകുറ്റി കയ്യിലെടുത്തു  പരിശോധിച്ചിട്ട്   അതുകൊണ്ട് പുട്ടുണ്ടാക്കുന്ന   രീതി ചോദിച്ചു മനസ്സിലാക്കുകയാണ് കുറുപ്പു സാര്‍. കുറ്റിയില്‍ മാവു നിറച്ചു  പ്രെഷര്‍  കുക്കറിന്റെ  നോസിലില്‍   വച്ചാല്‍ അഞ്ചു മിനിട്ടു  കൊണ്ടു പുട്ട്   റെഡിയാകുമെന്ന്   വില്‍പ്പനക്കാരന്‍ പറഞ്ഞു. 

എങ്ങനെയുണ്ട്  എന്ന ഭാവത്തില്‍ കുറുപ്പുസാര്‍ എന്നെ നോക്കി.  'ക്രോണിക്  ബാച്ചിലര്‍'  സിനിമയില്‍ ഹരിശ്രീ അശോകന്‍  പുട്ടുണ്ടാക്കിയത്  പോലെ ആകുമോ എന്ന ചിന്തയില്‍  ഞാന്‍ നിന്നു. 

ഏതായാലും അല്പ നേരത്തെ വിലപേശലിനു ശേഷം  നൂറു രൂപാ   കൊടുത്ത്  ഒരു പുട്ടുകുറ്റി  ഞങ്ങള്‍ സ്വന്തമാക്കി. പിന്നെ  പുട്ടുകുറ്റി കക്ഷത്തില്‍  വച്ച്  ഒരു പാക്കറ്റ്    കടലയും വാങ്ങി  കൊറിച്ചുകൊണ്ടു ഞങ്ങള്‍  മറൈന്‍  ഡ്രൈവിലേയ്ക്ക് നടന്നു. 

പടിഞ്ഞാറേ  മാനത്തു   സൂര്യന്‍  ഒരു ചുവന്ന  പപ്പടം പോലെ  കാണപ്പെട്ടു.  കാണണമെന്നുള്ളവര്‍  ഉടനെ കണ്ടോണം, അല്ലെങ്കില്‍ താനിപ്പം മുങ്ങിക്കളയും   എന്ന പരുവത്തിലാണ്  മൂപ്പരുടെ  നില.  വിദേശത്തു പോകുന്നയാളെ യാത്രയയക്കാന്‍  എയര്‍പോര്‍ട്ടില്‍ വന്ന ബന്ധുക്കളെപ്പോലെ  കുറെ മേഘത്തുണ്ടുകള്‍  സൂര്യനു  ചുറ്റും  കറങ്ങി നടക്കുന്നുണ്ട്.   കായലില്‍ക്കൂടി യാത്രാബോട്ടുകളും  ഉല്ലാസ നൌകകളും നിറയെ ആളുകളുമായി അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു.  

അല്പം അകലെയുള്ള   ഓയില്‍ ബര്‍ത്തില്‍ ഒരു വലിയ കപ്പല്‍ കിടക്കുന്നു.  മുകളില്‍ കറുപ്പും അടിയില്‍ ചുവപ്പും നിറമുള്ള ആ കപ്പല്‍ കണ്ട കുറുപ്പുസാര്‍  പെട്ടെന്ന്  വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി.

"ദേ  കിടക്കുന്നെടാ മോനിക്കാ ലെവിന്‍സ്കി. നമ്മുടെ മീന്‍പിടുത്തക്കാരെ  വെടിവച്ചു കൊന്ന പട്ടാളക്കാരുടെ കപ്പല്‍"...

കുറുപ്പുസാറിന്റെ അലര്‍ച്ച കേട്ടു ഞാന്‍ ഞെട്ടി...

"അയ്യോ സാറേ അതു മോനിക്കാ ലെവിന്‍സ്കിയല്ല. എന്ട്രിക  ലെക്സിയാ".  

കുറുപ്പുസാറിന്റെ  അലര്‍ച്ച   ആരെങ്കിലും കേട്ടോ എന്നറിയാന്‍ ഞാന്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി.
 
"ഹും ആരുടെ എന്ട്രിക  ആയാലും അവന്മാര്‍ ചെയ്തത് പോക്രിത്തരമല്ലേ? വയറു പിഴപ്പിക്കാന്‍ പോയവരെ ഇന്ത്യയുടെ അതിര്‍ത്തിയില്‍ കയറി വെറുതെ അങ്ങു വെടിവച്ച് കൊന്നെന്നു പറഞ്ഞാല്‍  ഇവിടെ ചോദിക്കാനും പറയാനും ആളില്ലെന്നാണോ അവരുടെ വിചാരം?"   

ക്ഷിപ്രകോപിയാണ്   കുറുപ്പുസാര്‍.  കോപിച്ചു കഴിഞ്ഞാല്‍ പിന്നെ ആളും തരവും നോക്കാതെ  സംസാരിച്ചു കളയും. സുബേദാര്‍മേജര്‍ റാങ്കില്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച കുറുപ്പുസാര്‍ കുട്ടനാട്ടിലെ നെടുമുടി സ്വദേശിയാണ്.  ആയതു കൊണ്ടു തന്നെ  അദ്ദേഹത്തിന്റെ ആകൃതിയിലും  പ്രകൃതിയിലും ഒരു  മുട്ടന്‍ "നെടുമുടി സ്റ്റൈല്‍"  ഒളിഞ്ഞു കിടപ്പുണ്ട്. 

"സാര്‍ പതുക്കെപ്പറ...ആളുകള്‍ ശ്രദ്ധിയ്ക്കുന്നു..." ഞാന്‍ അദ്ദേഹത്തെ ശാന്തനക്കാന്‍  ശ്രമിച്ചു.

അതോടെ കുറുപ്പുസാര്‍ തണുത്തു. 

"ഹും...ഇനി ഒരു തവണ കൂടി  പട്ടാളത്തില്‍ ചേരാന്‍ പറ്റിയാല്‍ ഞാന്‍ ഇറ്റലിപ്പട്ടാളത്തിലെ ചേരൂ" 

കായലരികിലെ സിമന്റു ബഞ്ചില്‍ ഇരുന്നുകൊണ്ട് കുറുപ്പുസാര്‍  പറഞ്ഞു.

കുറുപ്പു സാറിന്റെ  വാചകം കേട്ട ഞാന്‍ വീണ്ടും   ഞെട്ടി. ഇത്രയും നേരം ഇറ്റലിക്കാരെ  ചീത്ത പറഞ്ഞ അദ്ദേഹം  അവരുടെ പട്ടാളത്തില്‍ ചേരുമെന്നോ? ഞാന്‍ അത്ഭുതത്തോടെ  കുറുപ്പു സാറിനെ നോക്കി. 

"അതെന്താ സാര്‍?"

ഇടതു കക്ഷത്തിലിരിക്കുന്ന പുട്ടുകുറ്റി  വലതുകക്ഷത്തിലേയ്ക്ക്  മാറ്റിയിട്ട്   കുറുപ്പുസാര്‍  കയ്യിലിരുന്ന പൊതിയില്‍ നിന്നും  അഞ്ചാറു  കടലയെടുത്തു വായിലിട്ടു. എന്നിട്ടു  തന്റെ സ്വതസിദ്ധമായ നെടുമുടി സ്റ്റൈലില്‍  ചോദിച്ചു.

"എടാ  പത്തിരുപതു വര്‍ഷം കഷ്ടപ്പെടും ബുദ്ധിമുട്ടിയും  പട്ടാളത്തില്‍  ജോലി ചെയ്തിട്ട്   നേരെ ചൊവ്വേ   ഒന്നു വെടി വയ്ക്കാന്‍  സാധിച്ചിട്ടുണ്ടോ നിനക്ക് ?'

"ങേ... എന്തൊരു മണ്ടന്‍  ചോദ്യമാ സാറേ ചോദിക്കുന്നത്?" .

കാശ്മീരില്‍ ജോലിചെയ്യുമ്പോള്‍  പാകിസ്ഥാന്‍  പോസ്റ്റുകളിലേയ്ക്കു  എത്ര തവണ ഞാന്‍ വെടി വച്ചിരിക്കുന്നു? 

എത്ര ഉഗ്രവാദി ആക്രമണങ്ങളെ  ധീരമായി നേരിട്ടിരിക്കുന്നു? 

കാര്‍ഗില്‍ യുദ്ധത്തില്‍വരെ പങ്കെടുത്ത വീരയോദ്ധാവാണ്  ഞാന്‍.

അങ്ങിനെയുള്ള എന്നോട്  വെടി വച്ചിട്ടുണ്ടോന്ന്.. എനിക്കു വല്ലാതെ ദേഷ്യം വന്നു.

ഹ ഹ ഹാ.... കുറുപ്പുസാര്‍ ഉറക്കെ ചിരിച്ചു..

കാശ്മീരില്‍ നീ വെടിവച്ചിട്ടുണ്ടെന്നു പറയുന്നത് ശരിയാ..പക്ഷെ പാക്കിസ്ഥാന്‍  പട്ടാളക്കാര്‍ കണ്ണും മൂക്കുമില്ലാതെ വെടി വയ്ക്കുമ്പോള്‍ തിരിച്ചു വെടിവയ്ക്കാനുള്ള ഓര്‍ഡര്‍  നമുക്ക്   കിട്ടിവരുമ്പോഴേയ്ക്കും   വെടിവയ്പും കഴിഞ്ഞു പാക്കിസ്ഥാന്‍കാര്‍ അവരുടെ പാട്ടിനു പോയിട്ടുണ്ടാകും.

"ന്താ ശരിയല്ലേ?" കുറുപ്പുസാര്‍ ചോദിച്ചു...
 
അതു... പിന്നെ....ഞാന്‍ തല ചൊറിഞ്ഞു..

"അതു പോട്ടെ ഇനി  നമ്മളാണ്   ഇതുപോലെ  വെടി വച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഗതിയെന്നു നീ ആലോചിച്ചിട്ടുണ്ടോ?"

കുറുപ്പു സാര്‍ എന്റെ നേരെ അടുത്ത ചോദ്യമെറിഞ്ഞു...

"അങ്ങിനെവന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഉടനെ കേറി ഇടപെട്ടു നമ്മളെ രക്ഷിക്കില്ലേ?
   
"പിന്നേ...രക്ഷിക്കും.. .അങ്ങിനെ രക്ഷിച്ചതു കൊണ്ടല്ലേ  പാകിസ്ഥാന്‍ പിടിച്ച ഇന്ത്യക്കാരെല്ലാം ഇപ്പോഴും അവിടെത്തന്നെ കിടക്കുന്നത്?"

എനിക്ക്   വീണ്ടും  ഉത്തരം മുട്ടി. 

ഞാന്‍ കുറച്ചു കടലയെടുത്തു വായിലിട്ട് ശക്തിയോടെ ചവച്ചു. 

"ഇറ്റലീടെ മന്ത്രിമാരെല്ലാം ഇപ്പൊ കേരളത്തിലാ താമസം.  അവരുടെ പട്ടാളക്കാരേയും  കൊണ്ടേ  അവര്‍ക്കങ്ങോട്ടു ചെല്ലാന്‍ പറ്റൂ..അല്ലെങ്കില്‍ മന്ത്രിപ്പണി പോകും"

കുറുപ്പു സാര്‍ പുട്ടുകുറ്റിയെ   വീണ്ടും ഇടതുകക്ഷത്തിലേയ്ക്ക്  ഷിഫ്റ്റ്‌ ചെയ്തിട്ട്   കടലാസില്‍ ബാക്കിയുള്ള കടല വാരി വായിലിട്ടിട്ടു   മുറുക്കാന്‍ ചവയ്ക്കുന്നത്‌ പോലെ ചവച്ചു.   

ഞാന്‍ പിന്നെ  ഒന്നും മിണ്ടിയില്ല. 

ഈ സമയത്താണ് അല്‍പ്പം   അകലെയായി  ഒരാള്‍ ഞങ്ങളെത്തന്നെ ശ്രദ്ധിച്ചു നില്‍ക്കുന്നത്  ഞാന്‍ കണ്ടത്.
  

ഒത്ത ഉയരവും അതിനൊത്ത തടിയും കൊമ്പന്‍ മീശയുമുള്ള അയാളുടെ  നോട്ടം കുറുപ്പുസാറിന്റെ കഷത്തിലിരിക്കുന്ന കുഴലുപോലെയുള്ള  സാധനത്തിലാണ്.  ഇടയ്ക്കിടയ്ക്ക്  അയാള്‍   എന്ട്രിക ലക്സിയിലേയ്ക്കും നോക്കുന്നുണ്ട്. 

ഈശ്വരാ...എന്ട്രിക ലക്സി കൊച്ചിയില്‍ വന്നതിനു ശേഷം ഈ പ്രദേശം  മുഴുവന്‍ രഹസ്യപ്പോലീസ്  വലയത്തിലാണെന്ന്  പത്രത്തില്‍  വായിച്ചത് ഞാനോര്‍ത്തു...

കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം പൊതുസ്ഥലത്ത്  ഉറക്കെ ചര്‍ച്ച ചെയ്തത്  കുറ്റമല്ലേ? 

എന്ട്രിക ലക്സിയെപ്പറ്റി  ഞങ്ങള്‍  പറഞ്ഞത്  വല്ലതും  അയാള്‍ കേട്ടിട്ടുണ്ടാകുമോ?  ഞാന്‍ കുറുപ്പു സാറിനെ ചെറുവിരല്‍ കൊണ്ടു  തോണ്ടി.

അയാളുടെ നില്‍പ്പും ഭാവവും കണ്ട  കുറുപ്പു സാര്‍ വിരണ്ടു. അതോടെ അദ്ദേഹത്തിന്റെ കക്ഷത്തിലിരുന്ന  പുട്ടുകുറ്റിയുടെ സ്ഥാനം   കയ്യിലേയ്ക്കു മാറി.

അയാളുടെ നോട്ടം  പുട്ടുകുറ്റിയില്‍ തന്നെ... 

കുഴലു പോലെയുള്ള അതിന്റെ  ആകൃതി കണ്ടിട്ട്    ആധുനിക രീതിയിലുള്ള തോക്കോ മറ്റോ ആണെന്ന് അയാള്‍ ധരിച്ചിട്ടുണ്ടാകുമോ?   

അങ്ങിനെയെങ്കില്‍ ഇറ്റലി പട്ടാളക്കാരുടെ കൂടെ ഞങ്ങള്‍ക്കും ജയിലിലെ ഉണ്ട തിന്നേണ്ടി വരും.    
  
പക്ഷെ ഇറ്റലി പട്ടാളക്കാര്‍  ജയിലില്‍ ബിരിയാണിയും  ഫ്രൂട്ട്  സാലഡ്ഡുമാണ്   കഴിക്കുന്നതത്രേ...

നമുക്ക്  പുട്ടായാലും  മതിയായിരുന്നു...

ഈ കഷ്മലന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണൊരു വഴി...

ഞങ്ങള്‍ക്ക് പോകാനുള്ള വഴിയിലാണ് അയാള്‍ നില്‍ക്കുന്നത്...

പിറകില്‍ കായലാണ്.......കായലില്‍  ചാടി നീന്തിയാലോ? 

അതു വേണ്ടാ. നീന്തിച്ചെല്ലുന്നത്  എന്ട്രിക ലക്സിയുടെ അടുത്തെയ്ക്കാണെങ്കില്‍  പത്തു പതിനഞ്ചു ദിവസമായി  കൊച്ചിയില്‍ കിടന്നു ബോറടിച്ചിരിക്കുന്ന  അതിലെ പട്ടാളക്കാര്‍ക്ക്   വീണ്ടും പണിയാകാന്‍ വഴിയുണ്ട്. 

ഞങ്ങളുടെ  പരവേശവും പരുങ്ങലും കണ്ടതോടെ  അയാള്‍  മുന്‍പോട്ടു വന്നു...

പെട്ടന്നൊരു ശബ്ദം...

"രഘുവേ..ഓടിക്കോടാ"

എന്റെ പിറകില്‍ നിന്നിരുന്ന  കുറുപ്പുസാര്‍  നേരെ മുന്‍പിലുള്ള മൈതാനത്തിന്   കുറുകെയുള്ള വഴിയില്‍ക്കൂടി   ഒറ്റ ഓട്ടം വച്ചു കൊടുത്തു..
 

അദ്ദേഹത്തിന്റെ കയ്യിലിരുന്ന പുട്ടുകുറ്റി  വലിയൊരു ശബ്ദത്തോടെ നിലത്തു വീണു ..

എനിക്കു മാത്രം ഓടാന്‍ പറ്റിയില്ല..

അയാള്‍ അടുത്തു വന്നു...

എന്റെ  മുമ്പില്‍ വീണു കിടന്ന പുട്ടുകുറ്റി കുനിഞ്ഞെടുത്തു. എന്നിട്ട് ചോദിച്ചു.

"ഇതെവിടുന്നാ വാങ്ങിയത് ? എനിക്കും  ഒരെണ്ണം വേണം. 
മുളംകുറ്റിയില്‍ ഉണ്ടാക്കുന്ന പുട്ടിനു നല്ല സ്വാദാ"


അയാളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞില്ല.  

കാരണം, കുറുപ്പുസാര്‍  ഓടിപ്പോയ വഴിയിലേയ്ക്കു നോക്കി  അന്തംവിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍.
  

45 comments:

  1. ഈശ്വരാ...എന്ട്രിക ലക്സി കൊച്ചിയില്‍ വന്നതിനു ശേഷം ഈ പ്രദേശം മുഴുവന്‍ രഹസ്യപ്പോലീസ് വലയത്തിലാണെന്ന് പത്രത്തില്‍ വായിച്ചത് ഞാനോര്‍ത്തു.

    ReplyDelete
  2. :D.. Puttu kutti katha super mashe

    ReplyDelete
  3. അങ്ങനെ പുട്ട് മോഹങ്ങള്‍ മുളയിലെ കരിഞ്ഞുപോയി അല്ലേ!
    കുറുപ്പ് സാറിനെപ്പോലെയുള്ള ധീരജവാന്മാരാണ് നൂറുകോടി ഇന്ത്യന്‍ ജനതയ്ക്ക് കാവല്‍ നില്‍ക്കുന്നത്, ദൈവമേ !!!!

    ReplyDelete
  4. ഈ പട്ടാളക്കാരുടെ ഒരു കാര്യം.... :)

    ReplyDelete
  5. അയ്യോ! അപ്പോ കുറുപ്പ് സാർ ഇറ്റലീപ്പട്ടാളത്തിൽ ചേർന്നിട്ടൊന്നും കാര്യമില്ല...

    ReplyDelete
  6. ഉവ്വുവ്വ്...!
    സത്യത്തിൽ സംഭവിച്ചതെന്തെന്ന് കുറുപ്പുസാർ എന്നെ വിളിച്ചു പറഞ്ഞു!!

    (കാലികമായൊരു വിഷയം രസകരമായി സന്നിവേശിപ്പിച്ചതിന് അഭിനന്ദങ്ങൾ!)

    ReplyDelete
  7. കുറുപ്പ് സാറിന്‍റെ ധൈര്യം അപാരം. :)

    ReplyDelete
  8. നിങ്ങള്‍ രണ്ടുപേരും പട്ടാളത്തില്‍ ആയിരുന്നു എന്നല്ലേ പറഞ്ഞത് [എപ്പോ പറഞ്ഞു?!]. അപ്പൊ ഇതൊക്കെ ആണ് പട്ടാളത്തില്‍ എടുക്കാന്‍ വേണ്ട യോഗ്യതകള്‍ അല്ലേ????
    എന്തായാലും പുട്ടുകുറ്റി കഥ ഇഷ്ട്ടപെട്ടു.

    ReplyDelete
  9. പുട്ടുകുട്ടി കഥ ചിരിപ്പിച്ചു കേട്ടോ...നന്ദി

    ReplyDelete
  10. അപ്പൊ പുട്ട്കുറ്റിയാണ് താരം ല്ലേ.. നന്നായിരിക്കുന്നു..

    ReplyDelete
  11. രഘു നാഥ്‌ ജി

    നൂറു രൂപയോ പുട്ടുകുറ്റിയ്ക്ക്‌ ദൈവമെ

    കൂട്ടത്തില്‍ നമ്മുടെ ഭരണക്കാരുടെ തനിനിറവും കൂടി വെളിപ്പെടൂത്തിയതിനു ഒരു പ്രത്യേക നന്ദി

    ReplyDelete
  12. @ വായനയ്ക്ക് നന്ദി മനു ജി...
    @ നന്ദി ശ്രീ നന്ദ...കുറുപ്പു സാര്‍ ആളു മോശക്കാരനല്ല. ....പാക്കിസ്ഥാന്റെ മുന്നില്‍ ആളൊരു പുലിയാ ഹ ഹ :)
    @ നന്ദി നൌഷു
    @ നന്ദി എച്ചുമു...ഹ ഹ :)
    @ നന്ദി ഗഫൂര്‍ ക ദോസ്ത്...വരവിനും വായനയ്ക്കും
    @നന്ദി ഏവൂര്‍ വൈദ്യരെ...:)
    @നന്ദി പൊന്മള ചേട്ടാ ..
    @നന്ദി akbar ..:)
    @നന്ദി ദിവാരേട്ടാ...പട്ടാളക്കാരായാലും പോലീസ്സിനെ പേടിക്കേണ്ടേ ഹ ഹ
    @നന്ദി DEJA VU :)
    @ നന്ദി മെഹദ് മഖ് ബൂല്‍
    @നന്ദി ഹെരിറ്റേജ് സാര്‍...നൂറ്റി ഇരുപതു പറഞ്ഞതാ നൂറിനു കിട്ടിയത്...

    ReplyDelete
  13. കേരളത്തില്‍ നങ്കൂരമടിചിട്ടുള്ള ഇറ്റാലിയന്‍ മന്ത്രിമാര്‍ ബംഗാളി ക്യാമ്പുകളിലും ഒരു നോട്ടം വച്ചിട്ടുണ്ടാത്രേ. എപ്ലാ ഒരാവശ്യം വരുന്നേന്നു പറയാന്‍ പറ്റില്ലല്ലോ. കോട്ടും, കൂളിംഗ് ഗ്ലാസ്സുമൊക്കെ വച്ചിട്ടുണ്ടെന്നെ ഉള്ളൂ. ഇല്ലത്തെ കാര്യം കഷ്ട്യാ.

    ReplyDelete
  14. x പട്ടാളമാണെന്ന് ആരോടും പറയേണ്ട...

    ReplyDelete
  15. കുറുപ്പ് സാറെ .. കൊള്ളാം ... സമ്മതിച്ചിരിക്കുന്നു ..
    വീണ്ടും വരാം ..

    സ്നേഹാശംസകളോടെ...
    സസ്നേഹം ....
    ആഷിക് തിരൂര്‍

    ReplyDelete
  16. "കാരണം, കുറുപ്പുസാര്‍ ഓടിപ്പോയ വഴിയിലേയ്ക്കു നോക്കി അന്തംവിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍."
    രഘൂനാഥാ നമ്മുടെ ഡോക്ടര്‍ പറഞ്ഞത് നേരാണൊ?
    മുളംകുറ്റിയില്‍ ഉണ്ടാക്കുന്ന പുട്ടിന് നല്ല സ്വാദാ അത് നേര്
    പോസ്റ്റ് ഇഷ്ടായി.

    ReplyDelete
  17. പുട്ടും,പട്ടാളവും നല്ല ചേർച്ച....

    ReplyDelete
  18. കഥ രസിച്ചു കേട്ടോ..ഇനിയും വരാം..
    മനു

    ReplyDelete
  19. അങ്ങിനെതന്നെ വേണം. എനിക്കു് വളരെ ഇഷ്ടായി. കഥയല്ല.. പട്ടാളക്കാർക്കു് പറ്റുന്ന പറ്റുകൾ. എല്ലാ പട്ടാളക്കാരും ഇതേ ടൈപ് ആണോ ആവോ.
    ഇറ്റാലിയൻ പട്ടാളക്കാരോടൊന്നു് ചോദിച്ചുനോക്കണം.

    ReplyDelete
  20. അസ്സലായി പൂട്ടുകുറ്റിയുടെയും,
    പട്ടാളക്കാരുടെയും കഥ.
    ആശംസകള്‍

    ReplyDelete
  21. ഫോളോവര്‍ വിന്‍ഡോ തുറന്ന് വരുന്നില്ലല്ലോ. ഇന്ദുലേഖ വായിക്കാന്‍ കഴിഞ്ഞ മാസം വന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി

    ReplyDelete
  22. @നന്ദി ഹസീന്‍...എന്നാലും ഇറ്റലിക്കാരുടെ രാജ്യസ്നേഹം സമ്മതിക്കണം. ഇപ്പൊ ദേ അവരുടെ എക്സ് ജനറല്‍ വന്നു ജയിലില്‍ കിടക്കുന്ന പട്ടാളക്കാരുടെ കൂടെ ഭക്ഷണം കഴിക്കണം എന്നും പറഞ്ഞു ബഹളമാണത്രെ..
    @ നന്ദി മുഹമ്മദ് സാബ്...
    @ നന്ദി khaadu
    @നന്ദി ആഷിക്...:)
    @നന്ദി മാണിക്യം ചേച്ചീ... ആ ഡോക്ടറെക്കൊണ്ട്‌ ഞാന്‍ തോറ്റു..ഹ ഹ
    @നന്ദി തൊമ്മി..
    @നന്ദി ജുവൈരിയ സലാം...:)
    @നന്ദി മനുജി...
    @ഹ ഹ നന്ദി പ്രവീണ്‍...അന്ന് ബാംഗ്ലൂര്‍ വന്നപ്പോള്‍ കുറുപ്പ് സാര്‍ വന്നില്ല. അല്ലെങ്കില്‍ പ്രവീണിന് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടുത്തിയേനെ..
    @നന്ദി തങ്കപ്പന്‍ സാര്‍...വരവിനും വായനയ്ക്കും...:)
    @നന്ദി മുരളി മുകുന്ദന്‍ സാര്‍..
    @നന്ദി അജിത്‌..ഈ ബ്ലോഗില്‍ ഫോളോവര്‍ ഗാട്ജെറ്റ് ചേര്‍ക്കാന്‍ പറ്റുന്നില്ല. പകരം പോസ്റ്റുകള്‍ മെയില്‍ വഴി കിട്ടുന്ന ഒരു സംഭവം ചേര്‍ത്തിട്ടുണ്ട്...അത് വര്‍ക്ക് ചെയ്യുമെന്ന് തോന്നുന്നു.

    ReplyDelete
  23. ഒരു പുട്ടുകുറ്റി വരുത്തിയ വിനയെ...ഓടിയത് മിച്ചം...എന്തായാലും നമ്മുടെ പട്ടാളം ആയതു നന്നായി ...അല്ലാരുന്നേല്‍ ഹോ

    ReplyDelete
  24. Kadha kalakki. Monica Lavinski enna peru enthayalum nannayi.
    Pinne harisree ashokan putt undakkunna comedy chronic bachelor enna cinemayil alle..?

    ReplyDelete
  25. valare nannayi rasippichu. Pattalakkarkku nalla narmma bodhavum undalle ! Mulakutti oputtu enikkum priyam, onnu enikkum vanganam, nokkatte, Mrine Drive-il kittumo ennu. :-)

    ReplyDelete
  26. ആസ്വദിച്ചു വായിച്ചു.....

    ReplyDelete
  27. @ വരവിനും വായനയ്ക്കും നന്ദി.. ദീപ എന്ന ആതിരേ...:)
    @ സിമിലെ...അശോകന്‍ പുടുണ്ടാക്കിയത് ക്രോണിക് ബാച്ചിലര്‍ സിനിമയില്‍ ആണെന്ന് ചൂണ്ടിക്കാണിച്ചതിനു നന്ദി..തെറ്റ് തിരുത്തിയിട്ടുണ്ട്.
    @ വായനയ്ക്ക് നന്ദി അമ്പിളി...മുളംകുറ്റി മറൈന്‍ ഡ്രൈവില്‍ കിട്ടും...ഒന്നു ശ്രമിച്ചു നോക്കൂ ...ഹ ഹ

    ReplyDelete
  28. നന്ദി പ്രദീപ്‌ കുമാര്‍ ജി...

    ReplyDelete
  29. മോണിക്കാ ലെവിന്‍സ്കി... ഹ..ഹ.. നല്ല നര്‍മ്മം. മനസ്സറിഞ്ഞ് ചിരിച്ചു.

    ReplyDelete
  30. ഹിഹി!
    അല്ലാ, ഞാനിവ്ടെ വന്നില്ലാരുന്നോ, ഡാഷ് ബോറ്ഡില്‍ വായിച്ചതാവാം, തുടക്കം ഒരോര്‍മ്മയിലുണ്ട്!

    ReplyDelete
  31. @ നന്ദി ചീരാമുളകെ...:)
    @നന്ദി നിശാസുരഭി..:)

    ReplyDelete
  32. "ഇതെവിടുന്നാ വാങ്ങിയത് ? എനിക്കും ഒരെണ്ണം വേണം.
    മുളംകുറ്റിയില്‍ ഉണ്ടാക്കുന്ന പുട്ടിനു നല്ല സ്വാദാ"

    ഹഹഹ..

    നല്ല നര്‍മ്മം, ഇനിയും ഇതു വഴി വരാം

    ReplyDelete
  33. പുട്ടുകുറ്റി കഥ ഉഗ്രന്‍. എന്നാലും ഈ പട്ടാളം കുറുപ്പ് സര്‍ ഒക്കെ ഇങ്ങിനെ ഓടിയാല്‍, പാവപെട്ട ഇന്ത്യക്കാര്‍ എത്ര ഓടേണ്ടിവരും.. ദൈവമേ ഇന്ത്യക്കാരെ കാത്തുകൊള്ളേണമേ...

    ReplyDelete
  34. sangathy rasakaramayi...... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.........

    ReplyDelete
  35. രസിപ്പിച്ചു

    ReplyDelete
  36. പുട്ടാളക്കഥ.. ഇഷ്ടപ്പെട്ടു.. :)

    ReplyDelete
  37. സംഗതി തമാശയാണെങ്കിലും അതിനിടയിലൂടെ എന്രിക്കാ ലെക്സി വിവാദത്തിന്റെ കുറച്ചു രാഷ്ട്രീയവും പറഞ്ഞു...

    അല്ല,അറിയാന്‍ പാടില്ലാണ്ട് ചോയ്ക്കുവാ...നിങ്ങ പട്ടാളക്കാര്‍ എല്ലാരും ഇങ്ങനെ തന്നെയാണോ..അതോ ഇത് പോലെ കുറച്ചെണ്ണം മാത്രേ ഉള്ളൂ ഇങ്ങനെ...???? :)

    ReplyDelete
  38. ഈ പട്ടാളക്കഥ രസിപ്പിച്ചു.

    ReplyDelete
  39. കൊള്ളാം നന്നായിരിക്കുന്നു
    ഒരു 'പുട്ടുകുറ്റി' നിരീക്ഷണത്തില്‍
    നിന്ന് ഒരാശയം ഉടലെടുത്ത, ആ രീതി
    അനുമോദനങ്ങള്‍ അര്‍ഹിക്കുന്നു
    ഒരു മിസ്റ്റര്‍ ബീന്‍ കണ്ട പ്രതീതി -
    ഇനിയും കാണാം

    ReplyDelete
  40. ഹഹ.... രഹസ്യ പോലീസും പുട്ടും കുറ്റിയും... കലക്കി...

    ReplyDelete