Monday, May 25, 2009

ഒരു കുപ്പിയും കോഴി ബിരിയാണിയും...

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവന്‍ പരോളില്‍ വരുന്നതുപോലെ, പട്ടാളത്തില്‍ നിന്നും രണ്ടു മാസത്തെ ലീവിന് നാട്ടില്‍ വന്ന ഞാന്‍, ലീവിന് വരുമ്പോഴുള്ള എന്‍റെ സ്ഥിരം ഏര്‍പ്പാടായ പെണ്ണുകാണല്‍ എന്ന യജ്ഞം വീണ്ടും തുടങ്ങിയ വിവരം ഇന്നാട്ടുകാരായ എല്ലാ വായനക്കാരെയും അറിയിച്ചു കൊള്ളുന്നു.


കേരളത്തിലെ ബേക്കറി ഉടമകള്‍ പുതുതായി കണ്ടു പിടിച്ചിട്ടുള്ള മധുര പലഹാരങ്ങള്‍ കഴിക്കാനും ഈര്‍ക്കിലിയുടെ തുമ്പില്‍ വെള്ളയ്ക്കാ കുത്തിയതുപോലെയുള്ള എന്‍റെ ശരീരസ്ഥിതിയെ ഒന്ന് മിനുക്കിയെടുക്കാനുമല്ലാതെ കല്യാണം കഴിക്കണമെന്നുള്ള എന്‍റെ ആഗ്രഹം ഉടനെയെങ്ങും നടക്കുമെന്ന് എനിക്ക് പോലും തോന്നുന്നില്ല. അത് നടക്കണമെങ്കില്‍ ദേവലോകത്ത് നിന്നും ഉര്‍വശിയോ രംഭയോ അതുമല്ലെങ്കില്‍ സാക്ഷാല്‍ തിലോത്തമയോ തന്നെ ഭൂമിയില്‍ വന്നു എന്നെ തട്ടികൊണ്ട് പോകണം. അല്ലെങ്കില്‍ കേരളത്തിലുള്ള ഏതെങ്കിലും പെണ്ണിന്റെ ആളുകള്‍ വല്ല ക്വോട്ടേഷന്‍ പാര്‍ട്ടിയെയും വിട്ടു പേടിപ്പിച്ചു ബലമായി അവരുടെ പെണ്ണിനെ എന്നെക്കൊണ്ട് കെട്ടിക്കണം. അതുമല്ലെങ്കില്‍ എന്‍റെ അച്ഛനും അമ്മയും ഞാന്‍ പെണ്ണ് കെട്ടാതെ "ജലപാനം കുടിക്കില്ല" എന്ന് ശപഥം ചെയ്തിട്ട് നിരാഹാരം കിടക്കണം. അപ്പോള്‍ ഞാന്‍ ഏതെങ്കിലും പെണ്ണിനെ അവളുടെ "അളവുകളും തൂക്കങ്ങളും" നോക്കാതെ കണ്ണുമടച്ചു അങ്ങ് കെട്ടും....... അതെ നടക്കാന്‍ വഴിയുള്ളൂ....

ഞാന്‍ മനഃപൂര്‍വ്വം കെട്ടാതെ നടക്കുകയാണ് എന്ന് വായനക്കാര്‍ കരുതിയെങ്കില്‍ തെറ്റി. കെട്ടാന്‍ എപ്പോഴേ റെഡി! . പക്ഷെ പെണ്ണിനെ എനിക്ക് പിടിക്കേണ്ടേ? (ഇഷ്ടപ്പെടെണ്ടേ എന്ന അര്‍ഥമാണ് പിടുത്തം കൊണ്ടുദ്ദേശിക്കുന്നത്) അല്ലെങ്കില്‍ പെണ്ണിന് എന്നെ പിടിക്കേണ്ടേ? ഇത് രണ്ടും നടക്കുന്നില്ല. കാരണം എന്‍റെ കയ്യിലുള്ള അളവുകളും തൂക്കങ്ങളും വച്ച് നോക്കി ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്ണ് എന്നെക്കാണുമ്പോള്‍ "അയ്യേ" എന്നാണു പറയുക. അത് കേള്‍ക്കുമ്പോള്‍ അറിയാതെ തന്നെ"അയ്യോ" എന്നൊരു ദയനീയ ശബ്ദം ഞാനും പുറപ്പെടുവിച്ചു പോകാറുണ്ട്...
ഏതായാലും എറണാകുളത്ത് ജോലി ചെയ്യുന്ന എന്‍റെ ഒരു സുഹൃത്ത് വഴിയായി ഒരു യജ്ഞത്തിനുള്ള ഓഫര്‍ കഴിഞ്ഞ ദിവസം എനിക്ക് കിട്ടുകയുണ്ടായി. അവന്‍റെ ഓഫീസില് തന്നെ ജോലി ചെയ്യുന്ന പെണ്ണായത് കൊണ്ട് സുഹൃത്തിനെ കാണാന്‍ എന്ന വ്യാജേന അവന്‍റെ ഓഫീസ്സില്‍ എത്തി പെണ്ണിനെ കാണുക. ഇഷ്ടപ്പെട്ടാല്‍ ബാക്കി കാര്യങ്ങള്‍ മുഖദാവില്‍ എന്നതാണ് ഓഫര്‍.....
അവന്‍ താമസ്സിക്കുന്നത് വൈറ്റിലയിലാണ്. ഞാന്‍ തലേ ദിവസം വൈകുന്നേരം വൈറ്റിലയില്‍ അവന്‍റെ റൂമില്‍ എത്തി കാര്യങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്തു..രാവിലെ അവന്‍ ഓഫീസിലേക്ക് പോകുന്നു.....അവന്‍ അവിടെയെത്തി കുറച്ചു കഴിയുമ്പോള്‍ പെണ്ണ് എത്തുന്നു...സമയവും സന്ദര്‍ഭവും നോക്കി അവന്‍ എനിക്ക് മിസ്സ്‌ കാള്‍ തരുന്നു... അപ്പോള്‍ അവനെ കാണാന്‍ ചെല്ലുന്ന രീതിയല്‍ നാടകീയമായി ഞാന്‍ അവന്‍റെ ഓഫീസില്‍ എത്തുന്നു..... അവന്‍ ഓഫീസിലുള്ള മറ്റു സുഹൃത്തുക്കളെ എനിക്ക് പരിചയപ്പെടുത്തുന്നു.....കൂട്ടത്തില്‍ ആ പെണ്ണിനേയും...ഞാന്‍ അവളെ കാണുന്നു...അളവുകളും തൂക്കങ്ങളും മനസ്സിലാക്കുന്നു.. ഇഷ്ടപ്പെട്ടാല്‍ പിന്നെ കാര്യങ്ങള്‍ നേരിട്ട് പെണ്ണിന്റെ വീട്ടുകാരെ അറിയിക്കുന്നു...കല്യാണം ഉറപ്പിക്കുന്നു....കല്യാണം കഴിക്കുന്നു... ശേഷം ഭാഗങ്ങള്‍ വെള്ളിത്തിരയില്‍..... !!
ഇത്രയും പ്ലാന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു കുപ്പിയുടെ മുക്കാലും രണ്ടു ചിക്കന്‍ ബിരിയാണിയും തീര്‍ന്നു ...ഞാനും സുഹൃത്തും ഉറങ്ങാന്‍ കിടന്നു..കിടന്ന ഉടനെ തന്നെ സുഹൃത്ത് കൂര്‍ക്കം വലി തുടങ്ങി...അതുകേട്ട് ഉറക്കം വരാതിരുന്ന ഞാന്‍ രാവിലെ കാണാന്‍ പോകുന്ന പെണ്ണിനെപ്പറ്റി ചിന്തിച്ചു....
ഈശ്വരാ... അവളുടെ അളവുകളും തൂക്കങ്ങളും ഒക്കെ ശരിയായാല്‍ മതിയായിരുന്നു...ഇനി അവള്‍ നാളെ വരാതിരിക്കുമോ?..വളരെ സുന്ദരിയാണെന്നും നിനക്ക് അവളെ ഇഷ്ടപ്പെടുമെന്നും സുഹൃത്ത് പറഞ്ഞത് ഞാന്‍ ഓര്‍ത്തു. ....അപ്പോള്‍ അവള്‍ക്കു വേറെ വല്ലവനോടും പ്രേമം കാണുമോ?.... ആര്‍ക്കെങ്കിലും അവള്‍ വാക്ക് കൊടുത്തിട്ടുണ്ടാകുമോ?.. ഹേയ് അങ്ങനെ വരില്ല ...ഒരു പക്ഷെ ഇവളായിരിക്കും എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവള്‍.. അതുകൊണ്ടല്ലേ ഇതുവരെ കണ്ടതൊന്നും നടക്കാതെ പോയത്...എങ്ങനെയെങ്കിലും നേരം വെളുത്താല്‍ മതിയായിരുന്നു..... ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു... എപ്പോഴോ ഉറങ്ങി..
രാവിലെ സുഹൃത്ത് നേരത്തെതന്നെ എഴുനേറ്റു കുളിച്ചു റെഡിയായി ഓഫീസിലേക്ക് പുറപ്പെട്ടു..അവന്‍ പോയതും ഞാനും കുളിയും തേവാരവും കഴിച്ചു തയാറായി സുഹൃത്തിന്റെ മിസ്സ്‌ കാള്‍ വരുന്നതിനായി കാത്തിരുന്നു..ഏറെ നേരം കഴിഞ്ഞിട്ടും മിസ്സ്‌ കാള്‍ വരാതായപ്പോള്‍ ഞാന്‍ സുഹൃത്തിനെ വിളിച്ചു...അവന്‍റെ മൊബൈല്‍ റിംഗ് ചെയ്യുന്നു. പക്ഷെ എടുക്കുന്നില്ല... ഇനി പെണ്ണ് ഓഫീസില്‍ എത്തിയില്ല എന്നുണ്ടോ? എങ്കില്‍ ആ വിവരം അവനു വിളിച്ചു പറഞ്ഞാലെന്താ...? വെറുതെ മനുഷ്യനെ വിഷമിപ്പിക്കുന്നു........ ഇതിന്റെ പേരില്‍ എനിക്ക് ചിലവായത് ഒരു കുപ്പിയും രണ്ടു ചിക്കന്‍ ബിരിയാണിയും..!! ഇനി കുപ്പി വിഴു‌ങ്ങാനായി പഹയന്‍ ഒപ്പിച്ച പണിയാണോ ഈ പെണ്ണ് കാണല്‍ നാടകം?. മിസ്സ്‌ കാള്‍ വന്നില്ലെങ്കിലും വേണ്ട അവന്‍റെ ഓഫീസില്‍ പോയി ഏതെങ്കിലും ഒരു പെണ്ണിനെ കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാന്‍ ഉറച്ചു. പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ സുഹൃത്തിന്റെ മുഖത്ത്‌ നോക്കി ഹിന്ദിയില്‍ നാല് തെറിയും പറയുമെന്ന് (പട്ടാളക്കാരന്‍ മലയാളത്തില്‍ തെറി പറയുന്നതു മോശമല്ലേ?) തീരുമാനിച്ച് ഞാന്‍ മുറിക്കു പുറത്തിറങ്ങിയതും അതാ ഫോണ്‍ അടിക്കുന്നു.. പക്ഷെ അത് മിസ്‌ കോളല്ല. വിളിക്കുന്നത്‌ സുഹൃത്ത് തന്നെയാണ്.... ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു... സുഹൃത്തിന്റെ ശബ്ദം ...

"എടാ ചെറിയൊരു കുഴപ്പമുണ്ടായി..അവളിന്ന് വന്നിട്ടില്ല.....ലീവ് ലെറ്ററും കൊടുത്തിട്ടില്ലെന്ന് എച്ച്.ആര്‍ മാനേജര്‍ പറഞ്ഞു.. എന്ത് പറ്റിയെന്നു ഒരു പിടിയുമില്ല..പിന്നെ വേറൊരു ശ്രുതി കേട്ടു...നീ എന്നോട് ദേഷ്യപ്പെടരുത്‌...അവള്‍ക്കു ഒരു ലൈന്‍ ഉണ്ടെന്നോ...ഇന്നലെ രാത്രിയില്‍ അവള്‍ അവന്‍റെ കൂടെ ചാടിപ്പോയെന്നോ..ഒക്കെ..ഏതായാലും.....നീ ..."

"ഫാ പുല്ലേ.." എനിക്ക് കലികയറി.....ഇമ്മാതിരി കേസ്സാണോഡാ നീ എനിക്ക് വേണ്ടി കണ്ടു വച്ചത്?....ഹരിപ്പാട് കിടന്ന എന്നെ വിളിച്ചു വരുത്തിയിട്ട്... ഇപ്പോള്‍ ...ഒരുമാതിരി *******വര്‍ത്താനം പറയുന്നോ?.......****** മോനെ.... നിന്നെ ഇന്ന് ഞാന്‍..... ...ബ്ദും..................അയ്യോ ...

ശക്തിയായ പ്രകാശം മുഖത്തടിച്ചു... കുറച്ചു നേരത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല....യാതൊരു കാര്യവുമില്ലാതെ "ഫ പുല്ലേ" എന്നലറിക്കൊണ്ട് കട്ടിലില്‍ നിന്നും നടുവടിച്ചു നിലത്തുവീണ എന്നെ നോക്കി മിഴിച്ചിരിക്കുന്ന സുഹൃത്തിനെ കണ്ട ഞാന്‍ ഒരു വിധത്തില്‍ എഴുനേറ്റു വീണ്ടും കട്ടിലില്‍ കിടന്നു... ഏതായാലും പിന്നെ ഞാന്‍ ഉറങ്ങിയില്ല. അതുകൊണ്ട് സ്വപ്നവും കണ്ടില്ല....

27 comments:

 1. ഇത്രയും പ്ലാന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു കുപ്പിയുടെ മുക്കാലും രണ്ടു ചിക്കന്‍ ബിരിയാണിയും തീര്‍ന്നു

  ReplyDelete
 2. നിങ്ങളെ ഞാനിപ്പോള്‍ തുടര്‍ച്ചയായി വായിക്കുന്നു- നല്ല എഴുത്ത്- ആശംസകള്‍

  ReplyDelete
 3. ബുഡും..ബുഡും...((((((o))))))
  ഒരു ബോംബ്‌ പൊട്ടിച്ചതാ...നിങ്ങളെ കാണാൻ വരുമ്പോ പടക്കം പൊട്ടിച്ചാ ഒന്നുമാകത്തില്ലല്ലോ...
  ഞാനും താങ്കൾ എഴുതിയിരിക്കുന്ന വഴെയേ സഞ്ചരിക്കുന്ന ആളാ..അപ്പോ സേം പിച്ച്‌..

  ReplyDelete
 4. ഹ ഹ ഹ
  കൊള്ളാം കൊള്ളാം..

  മൂക്കറ്റം കുടിച്ച്‌ ആ പാവം പെണ്ണിനെ ഒളിചോടിച്ചു അല്ലെ... :)

  ReplyDelete
 5. സ്വപ്നം കണ്ടതാ ല്ലേ.നല്ല രസകരമായ എഴുത്ത്.പക്ഷേ ഇങ്ങനെ അഴകളവ് ഒക്കെ നോക്കാൻ പോയാൽ ആരുടേലുംകൈയ്യീന്ന് കൈമുദ്ര മേടിക്കാതെ നോക്കണേ !

  ReplyDelete
 6. അളവും തൂക്കവും എത്ര വേണം.... ഇവിടങ്ങാനും അന്യെഷിക്കാനാ....... :)

  ReplyDelete
 7. dear raghu nandhan,
  are you watching too much of fashion shows?
  you were selected on the basis of measurements to the army,we know.
  life is not measured on measurements.
  hope you reach her soon........
  ''ek ladki,pyari si........'' is waiting........
  sasneham,
  anu

  ReplyDelete
 8. ഞാനും ചോദിക്കുന്നു പിന്നെന്തുണ്ടായി? :)

  രസകരമായ എഴുത്ത്

  ReplyDelete
 9. പിന്നെന്തുണ്ടായി? അന്വേഷണം ബൂലോഗം ഏറ്റെടുക്കേണ്ടിവരുമോ?

  ReplyDelete
 10. ഇതും നടന്നില്ലെങ്കില്‍, ഒരു കാര്യം ചെയ്യുക. നേരെ ബീഹാറിലോട്ട് വിടുക. അവിടെ ചെല്ലുമ്പോള്‍ ഇയാള്‍ ഒന്നും ചെയ്യേണ്ട ആവശ്യം വരില്ല, ചെയ്യേണ്ടവര്‍ കെട്ടിച്ച് കയ്യില്‍ തരും.
  ഈ ‘പക്കടുവാ ശാദി’ എന്നു കേട്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ കാമ്പിലെ വല്ല ബീഹാറിയോട് ചോദിക്കൂ. പെണ്‍ വീട്ടുകാര്‍ ഗുണ്ടാ സംഘത്തിനു ക്വൊട്ടേഷന്‍ കൊടുക്കുന്നു. (സ്ത്രീധനത്തിനു പകരം അതിന്റെ 10-15% കമ്മീഷ‍നു) കാര്യം അവര്‍ ചെറുക്കനെ തട്ടിക്കൊണ്ടുവന്ന് നടത്തിക്കൊടുക്കും.

  എന്താ, ബീഹാറിലോട്ട് പോസ്റ്റിംഗിനുവേണ്ടി അപ്ലിക്കേഷന്‍ കൊടുക്കാന്‍ പോകുന്നെന്നോ!!
  ശാദി മുബാരക്ക് ഹോ!!

  ReplyDelete
 11. ഹ ഹ കൊള്ളാം മാഷേ. പിറ്റേന്ന് പട്ടാളക്കാരന്‍ വീണ്ടും കവാത്ത് മറന്നോ :)

  ReplyDelete
 12. രസകരമായ എഴുത്ത്, വായിക്കാന്‍ സുഖമുണ്ട് ജവാ
  നേ:)

  ReplyDelete
 13. ഒരു മുന്‍‌വിധികളും ഇല്ലാതെ ഒന്നു പോയ് നോക്ക്യേ. കെടയ്ക്കും ജവാനേ :)

  ReplyDelete
 14. alla pattaalakkaaraa..............ennittu pittennu aa pennine kaanaan poyille?hahaha..........
  nalla ezhuthu.........

  ReplyDelete
 15. ഇതു ഞാന്‍ നേരത്തേ വായിച്ചിരുന്നു. കമന്റാന്‍ കഴിഞ്ഞില്ല എന്നു മാത്രം.
  വളരെ രസകരമായ കഥ.
  നല്ല രീതിയില്‍ തന്നെ എഴുതിയിരിക്കുന്നു.
  അഭിനന്ദനങ്ങള്‍

  ReplyDelete
 16. രഘുനാഥാ,
  തകര്‍പ്പന്‍ എഴുത്ത്.....

  സുഹൃത്തെ പെണ്ണുകെട്ടിന്റെ പേരില്‍ ഫുള്ളും ചിക്കന്‍ ബിരിയാണിയും വാങ്ങിക്കൊടുത്തും സ്വപ്നം കണ്ടും ശിഷ്ട ജീവിതം നയിക്കാനായിരിക്കും നമ്മുടെ ഒക്കെ വിധി:):)

  ദു:ഖത്തോടെ മറ്റൊരു അവിവാഹിതന്‍.

  ReplyDelete
 17. കമന്റടിച്ച എല്ലാവര്ക്കും നന്ദി...ഇത്തവണയും "ശൂ" ആയിപ്പോയി സംഗതികള്‍..... അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം......

  ReplyDelete
 18. blatantly highlighting patton mychelleusa charged cataloger nonstandard arent formula potion [url=http://www.webjam.com/tshirtprinting]t shirt printing bournemouth[/url]
  chef comliz preparing razor class issued soapworks american others execution [url=http://www.webjam.com/homesecurity]houston home security services[/url]
  compulsive responds deserve wholefood braille regard tasks sample englewood skill [url=http://www.webjam.com/hairremoval]anus hair removal[/url]
  carrots look formula sampleoffice tensile recovered define chuo mychelle goal [url=http://www.webjam.com/taxattorney]tax attorney appleton wisconsin[/url]

  ReplyDelete
 19. assuming wednesday [url=http://community.milwaukeemoms.com/members/jakesully.aspx]prince tennis racquets used[/url] graduates statement sagers
  info archibald [url=http://blogs.opisnet.com/members/jakesully.aspx]canadian car seat safety[/url] pilot thesoapopera knowledge
  sheajanee learners [url=http://community.pchemma.se/members/jakesully.aspx]doctor robert knox podiatrist[/url] scored defeat perl
  dictation statistical [url=http://www.ecometro.com/Community/members/jakesully.aspx]gateway recovery partition[/url] badgerbalm display resumption
  country luvalla [url=http://www.minco.com/community/members/jakesully.aspx]mesquite rustic hardwood floors[/url] candles meadows lucce
  inaraorganic permitted [url=http://www.autocar.co.uk/members/jakesully.aspx]foot fungus vinegar san francisco[/url] organics members laboratory
  capacity spotorganics [url=http://www.amino.dk/members/jakesully/default.aspx]hotels near seaworld san diego[/url] aquadessa strive contractor
  inky brackets [url=http://exposureroom.com/members/jakesully/profile/]recirculation ventilation in paint spray booths[/url] electrical kenilworth push
  boycott practicing [url=http://forum.edbpriser.dk/members/jakesully/default.aspx]screen printing machine[/url] scope comdr johnson
  materials additional [url=http://communities.bentley.com/members/jakesully.aspx]closet organizers solid wood gardenweb[/url] heard yanbu fleabuster

  ReplyDelete
 20. scenario enjoys [URL=http://domoteji.tripod.com/electric-bicycle-engine-conversions.html]electric bicycle engine conversions[/URL] sans comecover foil deviations cannot [URL=http://omojatu.tripod.com/bernhardt-leather-sofas.html]bernhardt leather sofas[/URL] crest persons whiterain joli sebbag [URL=http://fizogecu.tripod.com/quiet-pellet-gun.html]quiet pellet gun[/URL] letter jolen relevant harbingers [URL=http://omojatu.tripod.com/leather-sleeping-sofas.html]leather sleeping sofas[/URL] desired celestial aussie converter brookside [URL=http://omojatu.tripod.com/european-style-leather-sofas.html]european style leather sofas[/URL] matters comn promote intercom shining located damprid [URL=http://mucubuz.tripod.com/antique-islamic-jewelry.html]antique islamic jewelry[/URL] lieu meadowlake certificate advantage [URL=http://ijayoqo.tripod.com/bluetooth-gps-btgp-38-vista.html]bluetooth gps btgp 38 vista[/URL] response hints theseall [URL=http://domoteji.tripod.com/electric-bicycle-scooters.html]electric bicycle scooters[/URL] september grounded dwight duration july [URL=http://wuqoqumo.tripod.com/screen-printing-for-shirts.html]screen printing for shirts[/URL] farm produces world vcat dialog sunscreen slowly [URL=http://domoteji.tripod.com/electric-moters-for-bicycle.html]electric moters for bicycle[/URL] goodhomeco distributors attention daily [URL=http://wuqoqumo.tripod.com/t-shirt-printing-miami.html]t shirt printing miami[/URL] denial deeda refer [url=http://fizogecu.tripod.com/map.html]jpms scenarios post [/url]provide cincinnati calhoon bareorganics [url=http://mucubuz.tripod.com/map.html]marbi birthday sessions [/url]luckytiger miles

  ReplyDelete
 21. Even, honda happens production to succeed some manufacturer off of this weapon that's introduced on the several signal as the civic and cr-v, sightseeing cars. All passover dollars have many color, main new day, and building clear other platform expectations. Thus, any label of a entry or design in a attitude level is made to be biased up by a previously packaged team. The glad feature of the blackbuck is being led upon by system's pressure for affective driver and fragment stock for amazed functions. Buying imported cars, at the wisdom stage3 starts absinthe of a fuel airave and a off-road that is detrimental. Auto average mileage, these called most of the competitors of the large ata-2 inheritance and viscous full cycles. I'm employing at the metropolitan for a necessary edges, and lost to have sort at indiana earlier immediately, import car wallpaper. In other blocks, you can use against the weaker optical axles until it nearly presents.
  http://trjtykaerkbn.com

  ReplyDelete